

ഒപ്പിടാനുള്ളത് എട്ട് ബില്ലുകള്‍; മൂന്ന് ബില്ലുകള്‍ ഒരു വര്‍ഷവും 10 മാസവും കടന്നു; ഗവര്‍ണര്‍ക്കെതിരെ സര്‍ക്കാര്‍ സുപ്രീംകോടതിയെ സമീപിക്കുമെന്ന് മുഖ്യമന്ത്രി
തിരുവനന്തപുരം: നിയമസഭ പാസാക്കിയ ബില്ലുകള്‍ പിടിച്ചുവയ്ക്കുന്ന ഗവര്‍ണര്‍ ആരിഫ് മുഹമ്മദ് ഖാനെതിരെ സുപ്രീംകോടതിയെ സമീപിക്കാൻ സംസ്ഥാന സര്‍ക്കാര്‍ നീക്കം.
മുഖ്യമന്ത്രി പിണറായി വിജയനാണ് വാര്‍ത്താസമ്മേളനത്തില്‍ ഇക്കാര്യം അറിയിച്ചത്. നിയമസഭ പാസാക്കുന്ന ബില്ലുകള്‍ ഒപ്പിടാതെ നീട്ടുക്കൊണ്ടുപോകാൻ ഗവര്‍ണര്‍ക്ക് അധികാരമുണ്ടോയെന്ന് ഹര്‍ജിയില്‍ ഉന്നയിക്കുമെന്നും മുഖ്യമന്ത്രി പറഞ്ഞു.
മുതിര്‍ന്ന അഭിഭാഷകൻ കെ.കെ. വേണുഗോപാലിന്റെ സേവനം സര്‍ക്കാര്‍ ഇതിനായി തേടും. നേരത്തെ ഫാലി എസ്. നരിമാന്റെ അഭിപ്രായവും സര്‍ക്കാര്‍ തേടിയിരുന്നു.
തേർഡ് ഐ ന്യൂസിന്റെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
Whatsapp Group 1 | Whatsapp Group 2 |Telegram Group
ഗവര്‍ണര്‍ ഒപ്പിടേണ്ട എട്ട് ബില്ലുകളാണ് ഒപ്പ് കാത്ത് കിടക്കുന്നത്. മൂന്ന് ബില്ലുകള്‍ ഒരു വര്‍ഷവും 10 മാസവും കടന്നു. മറ്റ് മൂന്നെണ്ണം ഒരു വര്‍ഷത്തിലേറെയായി.
പാര്‍ലമെന്ററി സംവിധാനത്തില്‍ നിയമനിര്‍മ്മാണം നിയമസഭകളുടെ ചുമതലയാണ്. ബില്ലുകള്‍ ഒപ്പിടാതെ കാലതാമസം വരുത്തുന്നത് പാര്‍ലമെന്ററി ജനാധിപത്യത്തിന്റെ അന്തസത്തയ്ക്ക് നിരക്കുന്നതല്ല.
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]