
കൊച്ചി ∙ കളമശ്ശേരിയിൽ യുവാവിനെ കുത്തിക്കൊലപ്പെടുത്തിയതിനു പിന്നിൽ സാമ്പത്തിക തർക്കമെന്ന്
. കളമശേരിയിൽ വാടകയ്ക്ക് താമസിക്കുന്ന ഞാറയ്ക്കൽ കിഴക്കേപ്പാടം നികത്തിതറ വീട്ടിൽ വിനോദിന്റെ മകൻ വിവേകാണ് (25) ഇന്നലെ രാത്രി
.
കളമശേരിയിൽ താമസിക്കുന്ന ഇയാളുടെ സുഹൃത്തുക്കൾ കൂടിയായ വാട്ടേക്കുന്നം മനോളിപ്പറമ്പ് വീട്ടിൽ ജബ്ബാറിന്റെ മകൻ സനോജ് (39), തൃശൂർ തിരുവില്വാമല തലപ്പിള്ളി ശശി നിവാസിൽ കൊച്ചുകുട്ടന്റെ മകൻ പ്രസാദ് (28), കളമശേരി ഗ്ലാസ് ഫാക്ടറി കോളനിയിലെ ആറുകണ്ടത്തിൽ വീട്ടിൽ ബെന്നിയുടെ മകൻ ജോയൽ ബെന്നി (24) എന്നിവര്‍ അറസ്റ്റിലായി. സാമ്പത്തിക ഇടപാടുകളുമായി ബന്ധപ്പെട്ടിട്ടുണ്ടായ തർക്കവും വ്യക്തി വൈരാഗ്യവും മൂലം വിവേക് താമസിക്കുന്ന ഗ്ലാസ് ഫാക്ടറി കോളനിയിലെ വീട്ടിൽ നിന്ന് വിളിച്ചിറക്കി കുത്തിക്കൊലപ്പെടുത്തുകയായിരുന്നുവെന്ന് പൊലീസ് പറയുന്നു.
ഒന്നും രണ്ടും പ്രതികൾ കൊലപാതകം നടത്തി രക്ഷപെടുന്നതിനിടെ വൈറ്റില ജംക്ഷനിലും മൂന്നാം പ്രതിയെ ഗ്ലാസ് ഫാക്ടറി കോളനി പരിസരത്തു നിന്നും പിടി കൂടുകയായിരുന്നുവെന്നും പൊലീസ് പറയുന്നു.
കൊലപാതകത്തിലേക്ക് നയിച്ചതായി പൊലീസ് പറയുന്ന കാരണങ്ങൾ ഇങ്ങനെ: ഒരുമിച്ചു മദ്യപിച്ചതിന്റെ ഷെയർ ചോദിച്ചത് ഇഷ്ടപ്പെടാതിരുന്ന വിവേക്, സനോജിനേയും പ്രസാദിനേയും ഇന്നലെ വൈകിട്ട് മർദിച്ചിരുന്നു. ഇതിന്റെ വൈരാഗ്യത്തില്‍ ഒന്നും രണ്ടും പ്രതികൾ വീണ്ടും മദ്യപിച്ച ശേഷം വിവേകിന്റെ സുഹൃത്തു കൂടിയായ ജോയലിനെ കൂട്ടി രാത്രി 11 മണിയോടെ വിവേകിന്റെ വീടിന്റെ സമീപത്തെത്തി.
സനോജും പ്രസാദും വിവേകിന്റെ വീടിനു സമീപം മറഞ്ഞു നിന്നു. ജോയൽ വിവേകിനെ സൗഹൃദം നടിച്ച് വീട്ടിൽ നിന്നും വിളിച്ചിറക്കി പുറത്തു കൊണ്ടുവന്നു.
ആ സമയം മറഞ്ഞിരിക്കുകയായിരുന്ന സനോജും പ്രസാദും ചേർന്ന് വിവേകിനെ ആക്രമിക്കുകയും സനോജ് കയ്യിൽ കരുതിയിരുന്ന കത്തി എടുത്തു വിവേകിനെ നെഞ്ചിൽ കുത്തുകയുമായിരുന്നു. തുടർന്ന് ഒന്നും രണ്ടും പ്രതികൾ വന്ന ഓട്ടോറിക്ഷയിൽ രക്ഷപ്പെടുകയും മൂന്നാം പ്രതി സ്ഥലത്തു നിന്നും ഓടി രക്ഷപ്പെടുകയും ചെയ്തു.
കുത്തേറ്റ വിവേക് വീടിനു മുന്നിൽ കുഴഞ്ഞു വീണു. തുടർന്ന് പിതാവും വിവേകിന്റെ ഭാര്യയും മറ്റു ബന്ധുക്കളും ചേർന്ന് കളമശ്ശേരി മെഡിക്കൽ കോളജിൽ എത്തിച്ചെങ്കിലും വെളുപ്പിന് ഒന്നരയോടെ .
തുടർന്ന് നടത്തിയ അന്വേഷണത്തിലാണ് പ്രതികൾ പിടിയിലായതെന്ന് പൊലീസ് പറയുന്നു.
വിവേകും മറ്റുള്ളവരും തമ്മിലുള്ള സാമ്പത്തിക ഇടപാടുകൾ അന്വേഷിക്കുമെന്നാണ് പൊലീസ് പറയുന്നത്. ഓട്ടോറിക്ഷ ഡ്രൈവർമാരാണ് സനോജും പ്രസാദും.
മൂവരും തമ്മിൽ കൊലപാതകത്തിലേക്ക് നയിക്കാൻ മാത്രമുള്ള എന്തു സാമ്പത്തിക തർക്കമാണുള്ളതെന്നാണ് പൊലീസ് പരിശോധിക്കുന്നത്. ലഹരി ഇടപാടിലെ പണം വീതംവയ്പുമായി ബന്ധപ്പെട്ട
തർക്കമാണ് കൊലപാതകത്തിലേക്ക് നയിച്ചത് എന്ന റിപ്പോർട്ടുകൾ പുറത്തുവന്നെങ്കിലും പൊലീസ് ഇത് സ്ഥിരീകരിക്കാൻ തയാറായിട്ടില്ല.
…
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]