
തിരുവനന്തപുരം: കേരള ക്രിക്കറ്റ് ലീഗില്‍ കൊച്ചി ബ്ലൂ ടൈഗേഴ്സ് വിജയവഴിയില്‍ തിരിച്ചെത്തി. രണ്ട് പരാജയങ്ങള്‍ക്ക് ശേഷം ഇന്ന് ട്രിവാന്‍ഡ്രം റോയല്‍സിനെതിരായ മത്സരത്തില്‍ ബ്ലൂ ടൈഗേഴ്സിന് ഒമ്പത് റണ്‍സ് ജയം സ്വന്തമാക്കി.
കാര്യവട്ടം, ഗ്രീന്‍ഫീല്‍ഡ് സ്റ്റേഡിയത്തില്‍ ടോസ് നഷ്ടപ്പെട്ട് ബാറ്റിംഗിനെത്തിയ ബ്ലൂ ടൈഗേഴ്സ് നിശ്ചിത ഓവറില്‍ അഞ്ച് വിക്കറ്റ് നഷ്ടത്തില്‍ 191 റണ്‍സാണ് നേടുന്നത്. സഞ്ജു സാംസണ് (37 പന്തില്‍ 62), നിഖില്‍ (35 പന്തില്‍ 45) എന്നിവരുടെ ഇന്നിംഗ്സുകളാണ് കൂറ്റന്‍ സ്കോറിലേക്ക് നയിച്ചത്.
മറുപടി ബാറ്റിംഗില്‍ റോയല്‍സിന് ആറ് വിക്കറ്റ് നഷ്ടത്തില്‍ 182 റണ്‍സെടുക്കാനാണ് സാധിച്ചത്. സഞ്ജീവ് സതീഷന് (46 പന്തില്‍ 70), അബ്ദുള്‍ ബാസിത് (27 പന്തില്‍ 41) എന്നിവര്‍ മാത്രമാണ് റോയല്‍സിന് നിരയില്‍ തിളങ്ങിയത്.
കൃഷ്ണ പ്രസാദ് (29 പന്തില്‍ 36) ഭേദപ്പെട്ട പ്രകടനം പുറത്തെടുത്തിരുന്നു.
ആദ്യ രണ്ട് ഓവറില്‍ തന്നെ റോയല്‍സിന് രണ്ട് വിക്കറ്റ് നഷ്ടമായി. ഗോവിന്ദ് ദേവ് പൈ (0), റിയ ബഷീര്‍ (0) എന്നിവര്‍ മടങ്ങുമ്പോള്‍ രണ്ട് റണ്‍സ് മാത്രമാണ് സ്കോര്‍ബോര്‍ഡില്‍ ഉണ്ടായിരുന്നത്.
പിന്നീട് കൃഷ്ണപ്രസാദ് – സഞ്ജീവ് സഖ്യം 74 റണ്‍സ് കൂട്ടിചേര്‍ത്തു. കൃഷ്ണ പ്രസാദിനെ പുറത്താക്കി പി എസ് ജെറിനാണ് ബ്ലൂ ടൈഗേഴ്സിന് ബ്രേക്ക് ത്രൂ നല്‍കുന്നത്.
പിന്നീട് സഞ്ജീവ് – ബാസിത് സഖ്യം 75 റണ്‍സും കൂട്ടിചേര്‍ത്തു. ഇരുവരും ക്രീസില്‍ നില്ക്കുമ്പോള് റോയല്‍സിന് വിജയ പ്രതീക്ഷ ഉണ്ടായിരുന്നു.
എന്നാല്‍ സഞ്ജീവിനെ പുറത്താക്കി മുഹമ്മദ് ആഷിഖ്, ബ്ലൂ ടൈഗേഴ്സിനെ മത്സരത്തിലേക്ക് തിരിച്ചുകൊണ്ടുവന്നു. അഞ്ച് സിക്സും നാല് ഫോറും ഉള്‍പ്പെടുന്നതായിരുന്നു സഞ്ജീവിന്റെ ഇന്നിംഗ്സ്.
തുടര്‍ന്നെത്തിയ നിഖിലിന് (12) തിളങ്ങാനായില്ല. അവസാന ഓവറില്‍ ബാസിതും മടങ്ങി.
അഭിജിത് പ്രവീണ്‍ (8), ബേസില്‍ തമ്പി (5) പുറത്താവാതെ നിന്നു. ബ്ലൂ ടൈഗേഴ്സിന് വേണ്ടി മുഹമ്മദ് ആഷിഖ് രണ്ട് വിക്കറ്റ് വീഴ്ത്തി.
നേരത്ത, ബ്ലൂ ടൈഗേഴ്സിന് സഞ്ജു – വിനൂപ് മനോഹരന് സഖ്യം (26 പന്തില്‍ 42) മികച്ച തുടക്കമാണ് നല്‍കിയത്. ഇരുവരും ആദ്യ വിക്കറ്റില്‍ 68 റണ്‍സ് കൂട്ടിചേര്‍ത്തു.
എട്ടാം ഓവറില്‍ അബ്ദുള്‍ ബാസിത് കൂട്ടുകെട്ട് പൊളിച്ചു. വിനൂപ് പുറത്തായി.
തുടര്‍ന്ന് വന്ന സാലി സാംസണ് (9) തിളങ്ങാനായില്ല. പിന്നീട് സഞ്ജു – നിഖില്‍ സഖ്യം 48 റണ്‍സ് കൂട്ടിചേര്‍ത്തു.
സഞ്ജു 16-ാം ഓവറില്‍ മടങ്ങി. അഞ്ച് സിക്സും നാല് ഫോറും ഉള്‍പ്പെടുന്നതായിരുന്നു ഇന്നിംഗ്സ്.
ശേഷം വന്ന ആല്‍ഫി ഫ്രാന്‍സിസ് ജോണ്‍ (0) വന്നത് പോലെ മടങ്ങി. എങ്കിലും ജോബിന് ജോബിക്കൊപ്പം (26) ചേര്‍ന്ന് നിഖില്‍ 56 റണ്‍സ് ചേര്‍ത്ത് കൂറ്റന്‍ സ്കോറിലേക്ക് നയിച്ചു.
ജോബിന് 19-ാം ഓവറില്‍ മടങ്ങി. മുഹമ്മദ് ആഷിഖ് (6) പുറത്താവാതെ നിന്നു.
അഭിജിത് പ്രവീണ്‍ മൂന്ന് വിക്കറ്റ് വീഴ്ത്തി. …
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]