
ബെംഗളൂരു: ദസറ ഉദ്ഘാടനത്തിന് കന്നഡ എഴുത്തുകാരിയും ബുക്കർ പ്രൈസ് ജേതാവുമായ ബാനു മുഷ്താഖിനെ ക്ഷണിച്ചതിനെ ചൊല്ലി കർണാടകത്തിൽ വിവാദം കൊഴുക്കുന്നു. മതവിശ്വാസമില്ലാത്ത ഒരാൾ മതപരമായ ചടങ്ങ് ഉദ്ഘാടനം ചെയ്യുന്നത് അംഗീകരിക്കാനാകില്ലെന്ന് ബിജെപിയും ഹൈന്ദവ സംഘടനകളും വ്യക്തമാക്കി.
ചാമുണ്ഡി ഹിൽസ് ഹിന്ദുയിസത്തിന്റെ സ്വത്തല്ലെന്ന് ഉപമുഖ്യമന്ത്രി ഡി.കെ.ശിവകുമാർ തിരിച്ചടിച്ചു. തന്നെ ക്ഷണിച്ചത് ചാമുണ്ഡേശ്വരി തന്നെയാണെന്ന് ബാനു മുഷ്താഖും പ്രതികരിച്ചു.
ധർമസ്ഥലയും ഉപമുഖ്യമന്ത്രി ഡി.കെ.ശിവകുമാറിന്റെ ആർഎസ്എസ് ഗണഗീതാലാപനവും കലുഷിതമാക്കിയ കർണാടക രാഷ്ട്രീയത്തിലേക്കാണ് ദസ്സറ വിവാദവും പെയ്തിറങ്ങുന്നത്. മൈസൂരുവിലെ ദസ്സറ ചടങ്ങ് കന്നഡ എഴുത്തുകാരിയും ബുക്കർ പ്രൈസ് ജേതാവുമായ ബാനു മുഷ്ത്താഖ് ഉദ്ഘാടനം ചെയ്യുന്നതിനെ ചൊല്ലിയാണ് വിവാദം കത്തുന്നത്.
മുഖ്യാതിഥിയായി ബാനുവിനെ ക്ഷണിച്ച കർണാടക സർക്കാരിന്റെ നടപടി ചോദ്യം ചെയ്യുകയാണ് ബിജെപിയും ഹൈന്ദവ സംഘടനകളും. ബാനു മുഷ്താഖ് ചടങ്ങ് ഉദ്ഘാടനം ചെയ്യുന്നത് അനുചിതമാണെന്ന് ബിജെപി സംസ്ഥാന അധ്യക്ഷൻ ബി.വൈ.വിജയേന്ദ്ര പ്രതികരിച്ചു.
ഉദ്ഘാടന ചടങ്ങിൽ നിന്ന് ബാനു പിന്മാറണമെന്ന് കർണാടകത്തിൽ നിന്നുള്ള കേന്ദ്ര സഹമന്ത്രിയായ ബിജെപി നേതാവ് ശോഭ കരന്തലജെയും ആവശ്യപ്പെട്ടു. ബിജെപിയുടെ പ്രധാന നേതാക്കളെല്ലാം ദസറ ഉദ്ഘാടന ചടങ്ങിന് ബാനുവിനെ ക്ഷണിച്ചതിനെ എതിർക്കുമ്പോൾ വ്യത്യസ്ത നിലപാടാണ് മൈസൂരുവിലെ ബിജെപി എംപിയും മൈസൂരു പാലസിന്റെ ഇപ്പോഴത്തെ അവകാശിയുമായ യദുവീർ വൊഡയാറിന്.
ദസറ ഒരു മതേതര ഉത്സവമാണെന്ന് ഓർക്കണമെന്നായിരുന്നു അദ്ദേഹത്തിൻ്റെ പ്രതികരണം. ദസ്സറ വിവാദത്തിൽ ബിജെപിയെ അടപടലം എതിർക്കുന്ന കോൺഗ്രസിന് ഉർജമോകുന്നതാണ് ഈ നിലപാട്.
സർക്കാരിന്റെ ക്ഷണം സ്വീകരിച്ച ബാനു മുഷ്താഖ് ആകട്ടെ, വിവാദ പ്രസ്താവനകളോട് അകലം പാലിക്കുകയാണ്, തന്റെ രചനകളെ സ്നേഹിക്കുന്ന, തനിക്ക് കിട്ടിയ ബുക്കർ സമ്മാനത്തെ തങ്ങൾക്ക് കിട്ടിയതെന്ന് കരുതുന്ന കന്നഡികരോട് നന്ദിയുണ്ടെന്ന് ബാനു പ്രതികരിച്ചു. …
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]