
ന്യൂഡൽഹി ∙ യുഎസിലെയും ഇന്ത്യയിലെയും അന്വേഷണ ഏജൻസികൾ സംയുക്തമായി നടത്തിയ നീക്കത്തിൽ
സംഘത്തെ പിടികൂടി. യുഎസ് പൗരന്മാരെ പറ്റിച്ചു 4 കോടി ഡോളർ (ഏകദേശം 350 കോടി രൂപ) തട്ടിയെടുത്ത സംഘമാണു വലയിലായത്.
ഇക്കാര്യം സമൂഹമാധ്യമങ്ങളിലൂടെ അറിയിച്ച ഇന്ത്യയിലെ യുഎസ് എംബസി, സൈബർ തട്ടിപ്പുകൾക്കെതിരെ ഇരുരാജ്യങ്ങളും കൈകോർക്കുന്നത് നിർണായകമാണെന്നും വ്യക്തമാക്കി.
2023 മുതൽ യുഎസ് പൗരന്മാരെ ലക്ഷ്യമിട്ടു തട്ടിപ്പു നടത്തിയിരുന്ന സംഘമാണ്
എന്ന ദൗത്യത്തിൽ പിടിയിലായത്. അമൃത്സർ, ഡൽഹി എന്നിവിടങ്ങളിൽ കഴിഞ്ഞ ദിവസം നടത്തിയ പരിശോധനയിൽ സംഘത്തിലെ പ്രധാനികളായ 3 പേർ അറസ്റ്റിലായിരുന്നു.
54 ലക്ഷം രൂപ ഇവരിൽ നിന്നു കണ്ടെടുക്കുകയും ചെയ്തു.
യുഎസ് പൗരന്മാരുടെ കംപ്യൂട്ടർ സംവിധാനത്തിൽ കടന്നുകയറി ബാങ്ക് അക്കൗണ്ട് വിവരങ്ങൾ ചോർത്തിയാണ് ഇവർ തട്ടിപ്പു നടത്തിയിരുന്നത്. സാങ്കേതിക സഹായം ലഭ്യമാക്കാനെന്ന പേരിൽ ഇവരെ ബന്ധപ്പെട്ടായിരുന്നു നീക്കം.
ബാങ്ക് വിവരങ്ങൾ ചോർന്നുവെന്നും അക്കൗണ്ടിലെ ഫണ്ട് നഷ്ടപ്പെടാൻ സാധ്യതയുണ്ടെന്നും അറിയിച്ച ശേഷം പണം ക്രിപ്റ്റോ വോലറ്റിലേക്കു മാറ്റാൻ നിർബന്ധിക്കുകയാണു ചെയ്തിരുന്നത്. ഈ മാസം 18നു സിബിഐ ഇതുമായി ബന്ധപ്പെട്ടു കേസ് റജിസ്റ്റർ െചയ്തിരുന്നു.
അമൃത്സറിൽ നടന്ന പരിശോധനയിൽ അനധികൃത കോൾ സെന്റർ കണ്ടെത്തുകയും 34 പേരെ അറസ്റ്റ് ചെയ്യുകയും ചെയ്തു. അന്വേഷണത്തിനായി ഇന്റർപോളിന്റെയും എഫ്ബിഐയുടെയും പിന്തുണ സിബിഐ തേടിയിരുന്നു.
…
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]