
തിരുവനന്തപുരം ∙ വാട്സാപ് വഴി കോപ്പിയടിച്ചത് പിടിച്ചതിനെ തുടർന്നു 2027 വരെ പരീക്ഷയെഴുതാൻ കേരള സർവകലാശാല വിലക്കിയ
നേതാവിന് അതേ കോളജിൽ വീണ്ടും പ്രവേശനം നൽകിയെന്നു പരാതി. കാര്യവട്ടം ഗവ.
കോളജിൽ ബിഎസ്സി സ്റ്റാറ്റിസ്റ്റിക്സ് വിദ്യാർഥിയായിരുന്ന എം.പി. ആദർശിനാണു കഴിഞ്ഞ ദിവസം സ്പോട് അഡ്മിഷനിൽ അതേ ബിഎസ്സി കെമിസ്ട്രിക്ക് പ്രവേശനം നൽകിയത്.
2016ൽ ബിഎസ്സിക്ക് ചേർന്ന ആദർശിനെ കഴിഞ്ഞ മാർച്ചിൽ സപ്ലിമെന്ററി പരീക്ഷയിൽ കോപ്പിയടിച്ചതിനെ തുടർന്നാണ് വിലക്കിയത്.
എസ്എഫ്ഐ മുൻ ഏരിയ സെക്രട്ടറിയാണ്. ചോദ്യപ്പേപ്പർ വാട്സാപ് വഴി സുഹൃത്തിന് അയച്ചു കൊടുത്ത് ഉത്തരങ്ങൾ വാങ്ങുകയായിരുന്നു. കഴക്കൂട്ടം പൊലീസിന് ലഭിച്ച രഹസ്യ വിവരത്തിന്റെ അടിസ്ഥാനത്തിലാണ് അന്ന് ആദർശിനെ പിടികൂടിയത്.
എഴുതിയ പരീക്ഷകൾ സർവകലാശാലയുടെ അച്ചടക്കസമിതി റദ്ദാക്കി. 2025 മുതൽ രണ്ടു വർഷത്തേക്ക് സർവകലാശാലയുടെ പരീക്ഷകൾ എഴുതുന്നതു വിലക്കുകയും ചെയ്തു.
ബിഎസ്സി സ്റ്റാറ്റിസ്റ്റിക്സിന് പഠിച്ച കാലയളവ് റദ്ദാക്കണമെന്ന് ആവശ്യപ്പെട്ട് പ്രിൻസിപ്പലിന് ആദർശ് അപേക്ഷ നൽകിയിട്ടുണ്ട്.
പുനഃപ്രവേശനം റദ്ദാക്കാൻ അടിയന്തര നടപടി ആവശ്യപ്പെട്ട് സേവ് യൂണിവേഴ്സിറ്റി ക്യാംപെയ്ൻ കമ്മിറ്റി വൈസ് ചാൻസലർക്കും നിവേദനം നൽകി. പഠനം ഉപേക്ഷിച്ച പലരും പ്രവേശനത്തിന് ഉയർന്ന പ്രായപരിധി പിൻവലിച്ചത് മറയാക്കി രാഷ്ട്രീയ പ്രവർത്തനം ലക്ഷ്യം വച്ചു കോളജുകളിൽ പുനഃപ്രവേശനം നേടുന്നതായി പരാതിയുണ്ട്.
…
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]