കൊച്ചി: കൊച്ചി കപ്പൽശാലയിൽ എൻഐഎ സംഘത്തിന്റെ പരിശോധന. ചാരവൃത്തി കേസുമായി ബന്ധപ്പെട്ടാണ് ഹൈദരാബാദ് എൻഐഎ യൂണിറ്റ് കൊച്ചി കപ്പൽശാലയിൽ പരിശോധന നടത്തുന്നത്. പ്രതിരോധ കപ്പലുകളുടെ വിവരങ്ങൾ ജീവനക്കാരനിൽ നിന്നും ചോർന്നെന്ന വിവരത്തിന്റെ അടിസ്ഥാനത്തിലായിരുന്നു നടപടി. ഒരു ജീവനക്കാരനെ കസ്റ്റഡിയിലെടുത്ത് ചോദ്യം ചെയ്യുകയാണ്.
ലൈംഗികാതിക്രമ പരാതികളിൽ മുകേഷ് എംഎൽഎയുടെ രാജി ആവശ്യപ്പെട്ട് പ്രതിഷേധം ശക്തം, കൈവിടാതെ സിപിഎം
രണ്ട് വര്‍ഷം മുമ്പ് ഒരു അഫ്ഗാൻ പൗരൻ അസം സ്വദേശിയെന്ന വ്യാജേനെ കൊച്ചി കപ്പൽശാലയിൽ ജോലി ചെയ്തിരുന്നുവെന്ന് കണ്ടെത്തിയിരുന്നു. ഇയാൾ പ്രതിരോധ വിവരങ്ങൾ മറ്റ് രാജ്യങ്ങൾക്ക് കൈമാറിയെന്നാണ് സംശയിക്കപ്പെടുന്നത്. സംസ്ഥാന പൊലീസാണ് അന്വേഷണം ദേശീയ അന്വേഷണ ഏജൻസിയെ ഏൽപ്പിക്കാൻ ശുപാര്‍ശ ചെയ്തത്. രാജ്യ സുരക്ഷയുമായി ബന്ധപ്പെട്ട കേസ് പിന്നീട് എൻഐഎ ഏറ്റെടുക്കുകയായിരുന്നു. ഇതുമായി ബന്ധമെന്ന് സംയിച്ചാണ് ഒരു ജീവനക്കാരനെ കസ്റ്റഡിയിലെടുത്തത്.
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]