അമ്മ സംഘടനയിലെ കൂട്ട രാജിയിൽ പ്രതികരിക്കാതെ ഉണ്ണി മുകുന്ദൻ. ഉണ്ണി മുകുന്ദൻ അമ്മ ട്രഷറർ ആയിരുന്നു. അമ്മയിലെ കൂട്ടരാജിയിൽ ഭിന്നത ഉടലെടുത്തിരുന്നു. തങ്ങളായി രാജി വച്ചിട്ടില്ലെന്ന് ഒരു വിഭാഗം അറിയിചിരുന്നു. ഇതിനെപറ്റി കൂടുതൽ പ്രതികരിക്കാനില്ല എന്നാണ് ഉണ്ണി മുകുന്ദൻ അറിയിച്ചത്. വിനു മോഹൻ, അനന്യ, ടോവിനോ, സരയു എന്നിവർ എതിർപ്പ് അറിയിച്ചു.
എക്സിക്യൂട്ടീവ് കമ്മിറ്റി പിരിച്ചു വിട്ട തീരുമാനം ഒന്നിച്ചല്ലെന്നും അവർ വ്യക്തമാക്കി. ‘അമ്മ’യുടെ ട്രഷററായി എതിരില്ലാതെയാണ് താരം തെരഞ്ഞെടുക്കപ്പെട്ടത്. കഴിഞ്ഞ ഭരണസമിതിയിൽ കമ്മിറ്റി അംഗമായിരുന്ന ഉണ്ണി മുകുന്ദൻ സിദ്ദിഖിന്റെ പിൻഗാമിയായിട്ടാണ് ട്രഷറർ സ്ഥാനത്തേക്ക് എത്തിയത്.
അതേസമയം, മോഹൻലാൽ ഇനി തലപ്പത്തേക്ക് വരില്ല. മമ്മൂട്ടിക്കും താത്പര്യമില്ല. അങ്ങനെയെങ്കിൽ പൃഥ്വിരാജിനായിരിക്കും സാധ്യത. കഴിഞ്ഞ തെരഞ്ഞെടുപ്പിൽ മോഹൻലാലടക്കം നിർബന്ധിച്ചിട്ടും തിരക്കുകൾ പറഞ്ഞ് പൃഥ്വിരാജ് ഒഴിഞ്ഞിരുന്നു. അമ്മയുടെ തലപ്പത്തേക്കൊരു വനിത വരണമെന്ന ആവശ്യവും ശക്തമാണ്.
വെല്ലുവിളി ഏറ്റെടുക്കാൻ തയ്യാറാകണമെന്ന ആവശ്യം പരസ്യമായി തന്നെ ഉയർന്നു കഴിഞ്ഞു. അടുത്തയാൾ കുഞ്ചാക്കോ ബോബനാണ്. പൊതു സമ്മതനെന്നതാണ് കുഞ്ചാക്കോയുടെ സാധ്യതകൾ വർധിപ്പിക്കുന്നത്. ഇവർ ഇരുവരും ഇനിയും പിൻമാറിയാൽ മുതിർന്ന താരമെന്ന നിലയിൽ ജഗദീഷ് പ്രസിഡൻ്റ് സ്ഥാനത്തേക്കോ ജനറൽ സെക്രട്ടറി സ്ഥാനത്തേക്കോ പരിഗണിക്കപ്പെട്ടേക്കാം.
Story Highlights : Unnimukundan Response AMMA Resignation
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]