സമ്മർദ്ദം ശക്തം,സിനിമാ നയരൂപീകരണ സമിതിയില്‍ നിന്ന് മുകേഷ് പുറത്തേക്ക് ; എംഎല്‍എ സ്ഥാനം രാജിവയ്ക്കില്ല
കൊച്ചി : സിനിമാ നയരൂപീകരണ സമിതിയില്‍ നിന്ന് നടനും എംഎല്‍എയുമായ മുകേഷ് പുറത്തേക്ക്. സിപിഎം തീരുമാനത്തിലാണ് നടപടി
സിനിമാ നയരൂപീകരണ സമിതിയില്‍ നിന്നും മുകേഷിനെ ഒഴിവാക്കണമെന്ന ആവശ്യം പ്രതിപക്ഷം ഉയര്‍ത്തിയിരുന്നു. അതേസമയം എംഎല്‍എ സ്ഥാനത്ത് നിന്ന് മുകേഷ് രാജിവയ്ക്കില്ല.
താരത്തിനും പാർട്ടിക്കും ഇമേജ് നഷ്ടം ഉണ്ടാകാത്ത വിധത്തില്‍ മുകേഷ് സ്വയം രാജിവച്ച് നയരൂപീകരണ സമിതിയില്‍ നിന്നു മാറി നില്‍ക്കണമെന്ന നിർദേശം മുകേഷിനു പാർട്ടി നേതൃത്വം നല്‍കിയെന്നാണു ലഭിക്കുന്ന സൂചന.
തേർഡ് ഐ ന്യൂസിന്റെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
Whatsapp Group 1 | Whatsapp Group 2 |Telegram Group
കോണ്‍ഗ്രസും ബിജെപിയും മുകേഷിന്റെ രാജിക്കുവേണ്ടി പ്രതിഷേധവും സമരപരിപാടികളും നടത്തുന്നതിനെ രാഷ്ട്രീയമായി നേരിടാനും പാർട്ടി തീരുമാനിച്ചിട്ടുണ്ട്. യുഡിഎഫിലെ രണ്ട് എംഎല്‍എമാർക്കെതിരേ ലൈംഗികാരോപണവും ബലാത്സംഗക്കേസും ഉണ്ടായപ്പോള്‍ കോണ്‍ഗ്രസ് അവരോട് രാജി ആവശ്യപ്പെട്ടിരുന്നില്ലെന്നും ഇപ്പോള്‍ മുകേഷിന്റെ കാര്യത്തില്‍ ആരോപണത്തിന്റെ പേരില്‍ രാജി ആവശ്യപ്പെടുന്നത് ഇരട്ടത്താപ്പാണെന്നുമാണ് സിപിഎം നേതൃത്വം ചൂണ്ടിക്കാട്ടുന്നത്.
ഹേമ കമ്മിറ്റി റിപ്പോര്‍ട്ടിന്റെയും പൊതുവായ സിനിമാ നയം രൂപീകരിക്കുന്നതിന്റെ ആവശ്യകതയുടെയും പശ്ചാത്തലത്തിലായിരുന്നു ഷാജി എന്‍. കരുണ്‍ അധ്യക്ഷനായി സിനിമാ നയരൂപീകരണ സമിതി രൂപീകരിച്ചത്. എന്നാല്‍ ലൈംഗികാരോപണ വിധേയനായ മുകേഷ് ഈ സമിതിയില്‍ തുടരരുതെന്ന് ആവശ്യപ്പെട്ട് പ്രതിപക്ഷമടക്കം രംഗത്തെത്തുകയായിരുന്നു.
മുകേഷ് എംഎല്‍എ സ്ഥാനം രാജിവയ്ക്കണമെന്ന ആവശ്യം പ്രതിപക്ഷം ശക്തമാക്കുകയും പ്രതിഷേധമാർച്ചുകള്‍ ഉണ്ടാവുകയും ചെയ്ത സാഹചര്യത്തില്‍ മുട്ടുമടക്കേണ്ടതില്ലെന്ന അഭിപ്രായവും പാർട്ടിയിലെ ഒരു വിഭാഗം നേതാക്കള്‍ ഉയർത്തിയിരുന്നു.
നടി മീനു മുനീറാണ് മുകേഷിനെതിരേ ലൈംഗികാരോപണം ഉന്നയിച്ച് രംഗത്തെത്തിയത്. കലണ്ടർ എന്ന ചിത്രത്തിന്റെ ഷൂട്ടിംഗ് വേളയില്‍ ഹോട്ടലില്‍ വച്ച് മുകേഷ് കടന്നുപിടിച്ചെന്നാണ് നടി മാധ്യമപ്രവർത്തകരോടു വ്യക്തമാക്കിയത്. മുകേഷിനു പുറമെ മറ്റു നടൻമാർക്കെതിരേയും മീനു ആരോപണം ഉന്നയിച്ചിരുന്നു. ഇന്നു ഇവർ രേഖാമൂലം പരാതി നല്‍കുമെന്നാണ് അറിയിച്ചിരിക്കുന്നത്. അതിനിടെ മുകേഷിനെതിരേ ഒരു ജൂണിയർ ആർട്ടിസ്റ്റും രംഗത്തെത്തിയിരുന്നു.
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]