
സുരേഷ് ഗോപിക്കെതിരെ ബി ജെ പി സംസ്ഥാന നേതൃത്വം. ഹേമ കമ്മിറ്റി അടക്കമുള്ള വിഷയങ്ങളില്‍ സുരേഷ് ഗോപിയുടെ നിലപാട് പാര്‍ട്ടിയെ പ്രതിരോധത്തിലാക്കിയെന്നും വിലയിരുത്തല്‍. മുകേഷിനെ പിന്തുണച്ചതും, മാധ്യമപ്രവര്‍ത്തകര്‍ക്കെതിരായ കയ്യേറ്റവും അവമതിപ്പുണ്ടാക്കി. സുരേഷ് ഗോപിക്കെതിരെ ദേശീയ നേതൃത്വത്തിന് പരാതി നല്കാന് നീക്കമുണ്ട്.
ദേശീയ നേതൃത്വത്തിന് പരാതി നല്‍കുന്നതിലൂടെ എന്തെങ്കിലും കടുത്ത നടപടിയല്ല സംസ്ഥാന നേതൃത്വം പ്രതീക്ഷിക്കുന്നത്. പകരം, ഇത്തരത്തിലുള്ള സംഭവ വികാസങ്ങളില്‍ കേന്ദ്രമന്ത്രിയെ നിയന്ത്രിക്കണം എന്ന ആവശ്യമാണ് ഉന്നയിക്കാന്‍ പോകുന്നത്. ഒന്നുകില്‍ സിനിമാ നടനാകുക, അല്ലെങ്കില്‍ പാര്‍ക്ക് വിധേയനാകുന്ന കേന്ദ്രമന്ത്രിയാകുക. ഇത് രണ്ടും കൂടി ഒരുമിച്ചു കൊണ്ടു പോകുന്നത് പാര്‍ട്ടിയെ പ്രതിസന്ധിയിലാക്കുന്നുണ്ട് എന്നാണ് നേതൃത്വം വ്യക്തമാക്കുന്നത്. സുരേഷ് ഗേപിയുടെ വാവിട്ട പ്രസ്താവനകള്‍ കേന്ദ്ര നേതൃത്വത്തെയും അലോസരപ്പെടുത്തുന്നുണ്ടെന്നത് വ്യക്തമായ കാര്യമാണ്.
Read Also:‘പ്രതികരിക്കാന്‍ സൗകര്യമില്ല’; മാധ്യമപ്രവര്‍ത്തകരെ തള്ളി മാറ്റി സുരേഷ് ഗോപി
പാര്‍ട്ടി ഒരു നിലപാടെടുക്കുമ്പോള്‍ ബിജെപി നേതാവും കേന്ദ്രമന്ത്രിയുമായ വ്യക്തി അതിനു വിരുദ്ധമായ നിലപാടും പ്രസ്താവനയുമിറക്കുന്നത് പാര്‍ട്ടിയെ പ്രതിസന്ധിയിലാക്കുന്നു എന്ന് സംസ്ഥാന നേതൃത്വം പറയുന്നു. ഹേമ കമ്മിറ്റി അടക്കമുള്ള വിഷയങ്ങളില്‍ സുരേഷ് ഗോപിയുടെ നിലപാട് പാര്‍ട്ടിയെ പ്രതിരോധത്തിലാക്കിയെന്നും കേന്ദ്രമന്ത്രിയെ പരസ്യമായി തള്ളേണ്ട സാഹചര്യം പാര്‍ട്ടിക്കുണ്ടാക്കിയെന്നും ചൂണ്ടിക്കാട്ടുന്നു. മുന്‍പ് സുരേഷ് ഗോപിയെ പിന്തുണച്ചിരുന്ന കൃഷ്ണദാസ് പക്ഷവും നിലവില്‍ കൂടെ നിന്നില്ല എന്നതാണ് പ്രധാന കാര്യം.
Story Highlights : bjp state leadership against suresh gopi
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]