
മാഞ്ചസ്റ്റര്‍: ഇംഗ്ലണ്ടിനെതിരെ അവസാന ടെസ്റ്റിലെ സെഞ്ച്വറിയിലൂടെ അപൂര്‍വനേട്ടം സ്വന്തമാക്കി ഇന്ത്യന്‍ നായകന് ശുഭ്മന്‍ ഗില്‍. ക്യാപ്റ്റനായി അരങ്ങേറ്റം കുറിച്ച പരമ്പരയില്‍ നാല് സെഞ്ച്വറി നേടുന്ന ആദ്യ താരം എന്ന റെക്കോര്‍ഡാണ് ഗില്‍ സ്വന്തമാക്കിയത്.
35 വര്‍ഷത്തിന് ശേഷം മാഞ്ചസ്റ്ററില്‍ സെഞ്ച്വറി നേടുന്ന ആദ്യ ഇന്ത്യന്‍ താരവുമായി ഗില്‍. ഇംഗ്ലണ്ടില്‍ ഒരു ടെസ്റ്റ് പരമ്പരയില്‍ 700 റണ്‍സ് നേടുന്ന ആദ്യ ഏഷ്യന്‍ താരമായി.
മുന്‍ പാകിസ്ഥാന് താരം മുുഹമ്മദ് യൂസഫ് 2006ല്‍ ഇംഗ്ലണ്ടിനെതിരെ 631 റണ്‍സ് നേടിയ മുഹമ്മദ് യൂസഫിന്റെ പേരിലായിരുന്നു ഇതിന് മുമ്പ് ഇംഗ്ലണ്ടില്‍ ഏറ്റവും കൂടുതല്‍ റണ്‍സ് നേടിയതിന്റെ റെക്കോര്‍ഡ്. നാലാം ദിനം 13 റണ്‍സ് നേടിയപ്പോഴെ ഗില്‍ മുഹമ്മദ് യൂസഫിനെ മറികടന്നിരുന്നു.
ഇന്ത്യന്‍ താരങ്ങളില്‍ 2002ല്‍ രാഹുല്‍ ദ്രാവിഡ്(602), 2018ല്‍ വിരാട് കോലി(593),1979ല്‍ സുനില്‍ ഗവാസ്കര്‍(542) ഇംഗ്ലണ്ടിലെ റണ്‍വേട്ടയില്‍ ഗില്ലിന് പിന്നിലുള്ളവര്‍. ഇംഗ്ലണ്ടിന് പുറമെ സെന രാജ്യങ്ങളില്‍ (സൗത്താഫ്രിക്ക, ഇംഗ്ലണ്ട്, ന്യൂസിലന്‍ഡ്, ഇംഗ്ലണ്ട്) 700 റണ്‍സ് നേടുന്ന ആദ്യ ഏഷ്യന്‍ ബാറ്ററെന്ന റെക്കോര്‍ഡും ഗില്‍ ഇന്ന് സ്വന്തം പേരിലാക്കി.
2014-15 ഓസ്ട്രേലിയന്‍ പരമ്പരയില്‍ 692 റണ്‍സടിച്ച വിരാട് കോലിയുടെ പേരിലുള്ള റെക്കോര്‍ഡാണ് ഗില്‍ ഇന്ന് മറികടന്നത്. ഒറ്റ പരമ്പരയില്‍ 700 റണ്‍സ് നേടുന്ന മൂന്നാമത്തെ ഇന്ത്യന്‍ താരമാണ് ഗില്‍.
ഒരു ടെസ്റ്റ് പരമ്പരയില്‍ ഏറ്റവും കൂടുതല്‍ റണ്‍സടിക്കുന്ന ഇന്ത്യന്‍ താരമെന്ന റെക്കോര്‍ഡാണ് ഇനി ശുഭ്മാന്‍ ഗില്ലിന് മുന്നിലുള്ളത്. 1971ല്‍ വെസ്റ്റ് ഇന്‍ഡീസിനെതിരെ 774 റണ്‍സും 1978-79 പരമ്പരയില്‍ 732 റണ്‍സും നേടിയ സുനില്‍ ഗവാസ്കറും 2024ല്‍ ഇംഗ്ലണ്ടിനെതിരെ 712 റണ്‍സ് നേടിയ യശസ്വി ജയ്സ്വാളുമാണ് ഒരു പരമ്പരയില്‍ ഏറ്റവും കൂടുതല്‍ റണ്‍സ് നേടിയ ഇന്ത്യന്‍ താരങ്ങള്‍.
ഒരു ടെസ്റ്റ് പരമ്പരയില്‍ 700 റണ്‍സ് നേടിയ ക്യാപ്റ്റന്മാരില് എട്ടാമനാണ് ഗില്‍. ഡോണ്‍ ബ്രാഡ്മാന്(2 തവണ), ഗാരി സോബേഴ്സ്.
ഗ്രെഗ് ചാപ്പല്‍, സുനില്‍ ഗവാസ്കര്‍, ഡേവിഡ് ഗവര്, ഗ്രഹാം ഗൂച്ച്, ഗ്രെയിം സ്മിത്ത് എന്നിവരാണ് ഇതിന് മുമ്പ് ഒരു ടെസ്റ്റ് പരമ്പരയില്‍ 700 റണ്‍സ് നേടിയ ക്യാപ്റ്റന്മാര്. …
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]