
ശ്രീനഗര്‍ ∙ ഓപ്പറേഷൻ മഹാദേവ് ദൗത്യത്തിൽ
സൂത്രധാരനും ഭീകരാക്രമണത്തില്‍ നേരിട്ട് പങ്കെടുക്കുകയും ചെയ്ത സുലൈമാന്‍ ഷായെ വധിച്ചത് ദിവസങ്ങളോളം നീണ്ടുനിന്ന തയാറെടുപ്പുകള്‍ക്ക് ശേഷമെന്ന് വിവരം. സൈനിക നടപടിയിലൂടെ വധിച്ച മൂന്ന് പേരും
.
ഇവരില്‍നിന്ന് എകെ-47, യുഎസ് നിര്‍മിത എം-4 കാര്‍ബൈന്‍, റൈഫിളില്‍നിന്ന് പ്രയോഗിക്കാവുന്ന 17 ഗ്രനേഡുകള്‍, വെടിയുണ്ടകള്‍ തുടങ്ങിയവ കണ്ടെടുത്തിട്ടുണ്ട്. ഇവർ മറ്റൊരു ആക്രമണത്തിനായി തയാറെടുക്കുകയായിരുന്നു എന്നാണ് ഈ ആയുധശേഖരം സൂചിപ്പിക്കുന്നത് എന്നാണ് ദേശീയ മാധ്യമങ്ങൾ റിപ്പോർട്ട് ചെയ്യുന്നത്.
സുലൈമാൻ ഷായുടെയും സംഘത്തിന്റെയും നീക്കത്തെ കുറിച്ച് സുരക്ഷാസേനയ്ക്ക് നേരത്തെ തന്നെ വിവരം ലഭിച്ചിരുന്നു.
ഈ മാസം ആദ്യം ഭീകരവാദികളുടെ ആശയവിനിമയത്തിന്റെ വിവരങ്ങൾ ലഭിച്ചു. നേരിട്ടും ഇലക്ട്രോണിക് നിരീക്ഷണത്തിലൂടെയും ഭീകരവാദികളുടെ സന്ദേശങ്ങള്‍ പിടിച്ചെടുത്തതോടെ ഇവരുടെ നീക്കങ്ങള്‍ മനസ്സിലാക്കുന്നത് എളുപ്പമായി.
ഭീകരവാദികള്‍ ഉപയോഗിച്ച ചൈനീസ് നിര്‍മിത അള്‍ട്രാ ഹൈ ഫ്രീക്വന്‍സി റേഡിയോ ഉപയോഗിച്ചുള്ള ആശയവിനിമയത്തെ പറ്റിയുള്ള വിവരങ്ങളാണ് സുരക്ഷാസേനയ്ക്കു ലഭിച്ചത്.
വിവരങ്ങള്‍ പിന്തുടര്‍ന്ന സുരക്ഷാസേന ഭീകരവാദികള്‍ ലിദ്വാസില്‍ മഹാദേവ കുന്നിനു സമീപം വനത്തിലൊളിച്ചുവെന്ന് കണ്ടെത്തിയതോടെയാണ് ഓപ്പറേഷൻ മഹാദേവ് ആരംഭിക്കുന്നത്. ഈ മേഖല കേന്ദ്രീകരിച്ചുള്ള ഭീകരവിരുദ്ധ നടപടിക്ക് ഇങ്ങനെയാണ് ഓപ്പറേഷന് മഹാദേവ് എന്ന പേരു ലഭിച്ചത്.
സൈന്യവും ജമ്മു കശ്മീര്‍ പൊലീസും സിആര്‍പിഎഫും സംയുക്തമായാണ് ഓപ്പറേഷൻ നടത്തിയത്. വനമേഖലയില്‍ പോരാട്ടം നടത്താനുള്ള ഗറില്ലാ യുദ്ധമുറകളില്‍ പരിശീലനം ലഭിച്ചവരായിരുന്നു ഭീകരവാദികൾ.
…
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]