
പാലക്കാട് ∙ വ്യാജ പ്രചാരണങ്ങള്‍ തന്നെ ബാധിക്കില്ലെന്ന് യൂത്ത് കോണ്‍ഗ്രസ് സംസ്ഥാന അധ്യക്ഷൻ
എംഎല്‍എ. കാലങ്ങളായി തനിക്കെതിരെ ഇത്തരം പ്രചാരണങ്ങൾ നടക്കുകയാണെന്നും അദ്ദേഹം പറഞ്ഞു.
സമൂഹ മാധ്യമങ്ങളിൽ തനിക്കെതിരെ ഉയരുന്ന പ്രചാരണങ്ങള്‍ക്കെതിരെ സംസാരിക്കുകയായിരുന്നു രാഹുൽ.
മുഖമില്ലാത്തവര്‍ പറയുന്നത് ആര് ശ്രദ്ധിക്കുന്നുവെന്ന് ചോദിച്ച രാഹുൽ തനിക്കെതിരെ അപവാദപ്രചാരണങ്ങള്‍ പതിവാണെന്നും പറഞ്ഞു. ആർക്കെതിരെയും പറയാൻ പറ്റുന്ന കാര്യങ്ങളാണ് ഉയരുന്നത്.
പല സ്ത്രീകളുടെയും പേരുകൾ പറയുന്നു. നിയമവിരുദ്ധമായി എന്തെങ്കിലും കാര്യങ്ങളെക്കുറിച്ച് പറയുന്നവർക്ക് അറിവുണ്ടോ.
മുഖമില്ലാതെ നടത്തുന്ന പ്രവർത്തനങ്ങൾ എത്ര കാലമായി തുടങ്ങിയിട്ട്. ഓരോ മാസവും ഓരോ കാര്യങ്ങൾ പറയുന്നുവെന്നും രാഹുൽ പറഞ്ഞു.
ആഭ്യന്തര വകുപ്പിന്റെ കുത്തഴിഞ്ഞ സംവിധാനം കാരണം ആർക്കും ആരെക്കുറിച്ചും എന്തും പറയാം എന്ന അവസ്ഥയാണുള്ളത്.
ഹൂ കെയേഴ്സ് എന്നുപറഞ്ഞാണ് രാഹുല്‍ പ്രതികരണം അവസാനിപ്പിച്ചത്.
…
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]