
അമേരിക്ക തകർച്ചയിലേക്ക് നീങ്ങുകയാണ് എന്നും അതിനാൽ ഭാവിയിലേക്ക് വേണ്ടുന്ന തയ്യാറെടുപ്പുകൾ നടത്തണമെന്നുമുള്ള ഒരു അമേരിക്കൻ യുവാവിന്റെ പോസ്റ്റാണ് ഇപ്പോൾ സോഷ്യൽ മീഡിയയിൽ വലിയ ശ്രദ്ധ നേടുന്നത്. മറ്റ് സൈഡ് ജോലികളിൽ നിന്നുകൂടി വരുമാനമുണ്ടാക്കുക, മറ്റൊരു രാജ്യത്ത് കൂടി ജീവിക്കാനുള്ള സൗകര്യമൊരുക്കുക, പുതിയൊരു പാസ്പോർട്ട് എടുക്കുക, ഇന്റർനാഷണൽ ബാങ്കിംഗ് കൂടി ശ്രദ്ധിക്കുക എന്നതാണ് യുവാവ് പറയുന്ന പ്രധാന കാര്യങ്ങൾ.
ആഡം എന്ന യുവാവാണ് പോസ്റ്റ് സോഷ്യൽ മീഡിയയിൽ ഷെയർ ചെയ്തിരിക്കുന്നത്. വീഡിയോയ്ക്കൊപ്പം തന്നെ തന്റെ ആശങ്കകൾ വിശദീകരിക്കുന്ന ഒരു കാപ്ഷനും യുവാവ് പങ്കുവച്ചിട്ടുണ്ട്.
‘യുഎസ്എ തകർച്ചയിലാണ് എന്നാണ് തോന്നുന്നത്. എല്ലാത്തിനും അമേരിക്കയെ തന്നെ ആശ്രയിക്കുന്നതിനുപകരം നിങ്ങളുടെ ജീവിതത്തിൽ മാറ്റങ്ങൾ കൊണ്ടുവരേണ്ടതുണ്ട്.
100 വർഷങ്ങൾക്ക് മുമ്പ് മികച്ചതായിരുന്ന രാജ്യങ്ങൾ ഇന്ന് ദരിദ്ര രാജ്യങ്ങളായിട്ടുണ്ട്. യുഎസിന് ഒരിക്കലും ഇത് സംഭവിക്കില്ലെന്ന് നിങ്ങൾ നിഷ്കളങ്കമായി കരുതരുത്.
നിങ്ങളെയും കുടുംബത്തെയും സംരക്ഷിക്കാൻ വേണ്ടി നിങ്ങളുടെ ജീവിതത്തിൽ വ്യത്യാസങ്ങൾ വരുത്തേണ്ടതുണ്ട്’ എന്നാണ് യുവാവ് സോഷ്യൽ മീഡിയയിൽ ഷെയർ ചെയ്തിരിക്കുന്ന പോസ്റ്റിൽ പറയുന്നത്. View this post on Instagram A post shared by Adam – Travel King🌎 (@trvlking) യുവാവിന്റെ പോസ്റ്റ് പെട്ടെന്ന് തന്നെ സോഷ്യൽ മീഡിയയിൽ വ്യാപകമായി ശ്രദ്ധ നേടുകയും ചെയ്തു.
നിരവധിപ്പേരാണ് പോസ്റ്റിന് താഴെ തങ്ങളുടെ അഭിപ്രായങ്ങൾ രേഖപ്പെടുത്തിയത്. ചിലരൊക്കെ രസകരമായ കമന്റുകളാണ് യുവാവിന്റെ പോസ്റ്റിന് നൽകിയത്.
എന്നാൽ, ചിലർ യുവാവിനോട് അനുകൂലിച്ചാണ് കമന്റുകൾ നൽകിയത്. അതിൽ അമേരിക്കയിൽ നിന്നുള്ളവരും ഉണ്ട്.
യുവാവ് പറഞ്ഞത് സത്യമാണ് എന്നും അമേരിക്ക തകർച്ചയിലാണ് എന്നാണ് തോന്നുന്നത് എന്നുമാണ് അവർ കുറിച്ചത്. അതേസമയം ഇന്റർനാഷണൽ ബാങ്കിംഗിനെ കുറിച്ച് സംശയങ്ങളുന്നയിച്ചവരും ഉണ്ട്.
…
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]