കൊല്ലം: കൊല്ലം പത്തനാപുരത്ത് ക്ലിനിക്കിൽ കയറി വനിതാ ഡോക്ടറെ പീഡിപ്പിക്കാൻ ശ്രമിച്ച യുവാവ് അറസ്റ്റിൽ. പത്തനാപുരം കാരംമൂട് സ്വദേശി സൽദാൻ ആണ് അറസ്റ്റിലായത്.
നിലവിളിച്ച ദന്ത ഡോക്ടറുടെ വായിൽ തുണി തിരുകിയായിരുന്നു പീഡന ശ്രമം. ഇന്നലെ വൈകിട്ട് ആറേ മുക്കാലോടെയാണ് പത്തനാപുരത്തെ ക്ലിനിക്കിൽ വച്ചാണ് വനിതാ ദന്ത ഡോക്ടർക്ക് നേരെ പീഡന ശ്രമം നടന്നത്.
ജോലി സമയം കഴിഞ്ഞ് ക്ലിനിക്കിലെ മറ്റ് ജീവനക്കാരെല്ലാം മടങ്ങിയ സമയത്തായിരുന്നു സംഭവം. ഡോക്ടറും ഇറങ്ങാനുള്ള തയ്യാറെടുപ്പിലായിരുന്നു.
ഈ സമയം ക്ലിനിക്കിൽ അതിക്രമിച്ച് കയറിയ കാരംമൂട് സ്വദേശിയായ 25 കാരൻ സൽദാൻ ഡോക്ടറെ കടന്നു പിടിച്ചു. ഡോക്ടർ ബഹളം വെച്ചതോടെ കയ്യിൽ കരുതിയ തുണി ഡോക്ടറുടെ വായിൽ തിരുകി.
പ്രതിയെ തള്ളി മാറ്റി ഡോക്ടർ ക്ലിനിക്കിന് പുറത്തേക്ക് ഓടി. നിലവിളി കേട്ട് നാട്ടുകാരും ഓടിയടുത്തു.
ഇതോടെ പ്രതി സംഭവ സ്ഥലത്ത് നിന്ന് രക്ഷപ്പെട്ടു. ഡോക്ടറുടെ മൊഴി അടക്കം ശേഖരിച്ചാണ് യുവാവിനെ പൊലീസ് അറസ്റ്റ് ചെയ്തത്.
കോടതിയിൽ ഹാജരാക്കിയ പ്രതിയെ റിമാൻഡ് ചെയ്തു … FacebookTwitterWhatsAppTelegram
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]