
പത്തനംതിട്ട: പത്തനംതിട്ട ഇളമണ്ണൂരിൽ ഉച്ചത്തിൽ പാട്ട് വെച്ചതിന് അയൽവാസിയെ വീട്ടിൽ കയറി വെട്ടി. കണ്ണൻ എന്ന യുവാവിനെ ഉറ്റസുഹൃത്തായ സന്ദീപാണ് തലയ്ക്കും ചെവിക്കും വെട്ടിയത്. വധശ്രമത്തിന് കേസെടുത്ത അടൂർ പൊലീസ് ഇയാളെ അറസ്റ്റു ചെയ്തു.
ഇന്നലെ രാത്രി ഒമ്പതരയോടെയാണ് സംഭവം. കണ്ണനും സന്ദീപും അയൽക്കാരും ഉറ്റ ചങ്ങാതിമാരുമാണ്. ഇരുവരും ഒന്നിച്ചിരുന്ന് മദ്യപിച്ചു. പിന്നീട് വീടുകളിലേക്ക് മടങ്ങി. കണ്ണൻ വീട്ടിലെത്തിയതും ഉച്ചത്തിൽ പാട്ടുവെച്ചു. സന്ദീപിന് ഇത് ഇഷ്ടപ്പെട്ടില്ല. പാട്ടിനെ ചൊല്ലി വാക്കുതർക്കവും കൈയാങ്കളിയുമായി. ഇതിനിടെ, കൈയിൽ കരുതിയ വെട്ടുകത്തികൊണ്ട് സന്ദീപ് കണ്ണന്റെ തലയിലും ചെവിക്കും വെട്ടി. വിവരം അറിഞ്ഞ് സ്ഥലത്തെത്തിയ നാട്ടുകാർ വിളിച്ചുപറഞ്ഞത് അനുസരിച്ച് പൊലീസ് എത്തിയാണ് പരിക്കേറ്റ കണ്ണനെ അടൂർ താലൂക്ക് ആശുപത്രിയിലേക്ക് കൊണ്ടുപോയത്. ഇയാളുടെ പരിക്ക് ഗുരുതരമല്ല.
Last Updated Jul 28, 2024, 12:08 AM IST
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]