

വീട്ടുവളപ്പിൽ അസാധാരണ ശബ്ദം, നോക്കിയപ്പോൾ ഞെട്ടിക്കുന്ന കാഴ്ച, കുറുനരിയെ ചുറ്റിവരിഞ്ഞ് കൂറ്റൻ പെരുമ്പാമ്പ്
കോഴിക്കോട് : കുറുനരിയെ പിടിച്ച കൂറ്റൻ പെരുമ്ബാമ്ബിനെ പിടികൂടി. വെള്ളാങ്കല്ലൂർ വള്ളിവട്ടം കോഴിക്കാട് കൊല്ലം പറമ്ബില്‍ അശോകന്റെ വിടിന് പിന്നിലെ പറമ്ബില്‍ നിന്ന് പെരുമ്പാമ്പിനെ പിടികൂടിയത്.
ഇന്ന് വെളുപ്പിന് 6 മണിക്ക് അസാധാരണമായ ശബ്ദം കേട്ട് വീട്ടുകാർ പറമ്പിൽ അന്വേഷിച്ചപ്പോഴാണ് കുറുനരിയെ ചുറ്റിവരഞ്ഞ നിലയില്‍ പാമ്പിനെ കണ്ടെത്തിയത്.
ഉടൻ വനം വകുപ്പിന്റെ സർപ്പയില്‍ അറിയിച്ചതിനെ തുടർന്ന് സർപ്പ റെസ്ക്യൂ അംഗം ബിബീഷ് എത്തി അദ്ദേഹത്തിന്റെ നേതൃത്വത്തില്‍ പാമ്ബിനെ പിടികൂടുകയായിരുന്നു. 15 അടിയോളം നീളവും 35 കിലോയോളം തൂക്കവും ഉണ്ട്. പാമ്ബിനെ ഉള്‍വനത്തില്‍ തുറന്ന് വിടും.
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]
തേർഡ് ഐ ന്യൂസിന്റെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
| |