
കൊല്ലം: കൊല്ലത്തെ പള്ളിമുക്കില്‍ കുതിരയോട് യുവാക്കളുടെ ക്രൂരത. ഗര്‍ഭിണിയായ കുതിരയെ ഒരു സംഘം യുവാക്കള്‍ തെങ്ങില്‍ കെട്ടിയിട്ട് വളഞ്ഞിട്ട് തല്ലി. കുതിരയുടെ ദേഹമാസകലം മുറിവേറ്റു. സംഭവത്തില്‍ കുതിരയുടെ ഉടമ ഷാനവാസ് ഇരവിപുരം പൊലീസില്‍ പരാതി നല്കി. അയത്തിൽ തെക്കേകാവ് ക്ഷേത്രത്തിന് സമീപത്തെ പറമ്പിൽ കെട്ടിയിരുന്ന കുതിരയാണ് കണ്ണില്ലാത്ത ക്രൂരതയ്ക്ക് ഇരയായത്.
വൈകുന്നേരം ആറ് മണിയോടെയാണ് കുതിര ആക്രമിക്കപ്പെട്ട കാര്യം താനറിഞ്ഞതെന്ന് ഷാനവാസ് പറഞ്ഞു. കാലുകളിലും കണ്ണിന് സമീപവും പരിക്കുണ്ട്. ദേഹമാകെ അടിയേറ്റ് നീരുണ്ട്. അമ്പല പറമ്പിന് മുന്നിൽ കൊണ്ടുപോയി കുതിരയെ കെട്ടിയിടുമ്പോൾ അവിടെയുള്ളവർക്ക് വലിയ കാര്യമാണെന്ന് ഷാനവാസ് പറയുന്നു. ആ ധൈര്യത്തിലാണ് അവിടെ കെട്ടുന്നത്. കുതിരയ്ക്ക് അവർ പുല്ലൊക്കെ പറിച്ചിട്ട് കൊടുക്കാറുണ്ടെന്നും ഷാനവാസ് പറഞ്ഞു.
സിസിടിവി ദൃശ്യത്തിൽ നിന്നും ആരാണ് ഉപദ്രവിച്ചതെന്ന് തിരിച്ചറിഞ്ഞിട്ടുണ്ടെന്നും കേസ് കൊടുത്തിട്ടുണ്ടെന്നും ഷാനവാസ് പറഞ്ഞു. കുതിരയെ അടിക്കുന്ന ദൃശ്യം ആരു കണ്ടാലും സഹിക്കില്ല. ഒരു മിണ്ടാപ്രാണിയോട് എങ്ങനെ ഇങ്ങനെ ചെയ്യാൻ കഴിയുന്നുവെന്നാണ് ഷാനവാസിന്റെ ചോദ്യം. എന്തിനാണിത് ചെയ്തതെന്ന് അറിയില്ലെന്നും ഷാനവാസ് പറഞ്ഞു.
Last Updated Jul 28, 2024, 8:14 AM IST
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]