

തിയേറ്ററില്‍ നിന്ന് സിനിമ ഫോണിൽ പകർത്തിയ പ്രതി റിമാന്‍ഡില്‍; പൊലീസ് പിടികൂടിയത് ധനുഷിന്റെ ‘രായൻ’ സിനിമ മൊബൈലിൽ പകർത്തുന്നതിനിടെ
സ്വന്തം ലേഖകൻ
കൊച്ചി: തിയേറ്ററിൽ നിന്ന് മൊബൈലിൽ സിനിമ പകർത്തി വ്യാജ പതിപ്പ് പ്രചരിപ്പിച്ച സംഭവത്തിലെ പ്രതി സ്റ്റീഫൻ റിമാൻഡിൽ. ഒപ്പമുണ്ടായിരുന്നയാളെ പൊലീസ് വിട്ടയച്ചു. കൂടെയുണ്ടായിരുന്നയാൾക്ക് പങ്കില്ലെന്ന് തെളിഞ്ഞതോടെയാണ് വിട്ടയച്ചത്. സംഭവം അറിയാതെയാണ് താൻ സ്റ്റീഫനൊപ്പം വന്നതെന്ന് ഇയാൾ മുൻപ് പൊലീസിനെ അറിയിച്ചിരുന്നു.
പ്രതിക്കായി തിങ്കളാഴ്ച പൊലീസ് കസ്റ്റഡി അപേക്ഷ നൽകും. തിരുവനന്തപുരം ഏരീസ് പ്ലെക്സ് തിയേറ്ററില്‍ നിന്നുമാണ് സിനിമകളുടെ പൈറേറ്റഡ് കോപ്പിയുമായി തമിഴ്നാട് സംഘം പിടിയിലായത്. ധനുഷിന്റെ ‘രായൻ’ സിനിമ പ്രതി ഏരീസ് പ്ലെക്സ് തിയേറ്ററില്‍ നിന്ന് മൊബൈലിൽ പകർത്തുന്നതിനിടെയാണ് പൊലീസ് പിടികൂടിയത്. കാക്കനാട് സൈബർ പൊലീസാണ് ഇവരെ അറസ്റ്റ് ചെയ്തത്.
തേർഡ് ഐ ന്യൂസിന്റെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
| |
മുൻപ് മലയാള ചിത്രം ‘ഗുരുവായൂരമ്പല നടയില്‍’ സമാന രീതിയില്‍ ചോർത്തിയിരുന്നു. ഇതുമായി ബന്ധപ്പെട്ട് ചിത്രത്തിന്റെ നിര്‍മ്മാതാവ് സുപ്രിയ മേനോന് കാക്കനാട് സൈബര്‍ പൊലീസില്‍ പരാതി നല്‍കിയതാണ്. ഈ ചിത്രവും തിയേറ്ററില്‍ നിന്ന് പകര്‍ത്തിയത് ഈ സംഘം ആണെന്നാണ് പൊലീസ് പറയുന്നത്. ഏറ്റവും മികച്ച കാഴ്ച്ചാനുഭവം സമ്മാനിക്കുന്ന സീറ്റ് ഓണ്‍ലൈനായി ബുക്ക് ചെയ്ത് ട്രൈപോഡ് അടക്കം ഉപയോഗിച്ചാണ് മൊബൈലില്‍ സിനിമ പകർത്തുന്നത്.
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]