
ഓപ്പറേഷൻ സിന്ദൂറിലെ ‘തല’ ഇനി ‘റോ’യുടെ തലപ്പത്തേയ്ക്ക്; പരാഗ് ജെയിൻ പുതിയ മേധാവിയാകും
ന്യൂഡൽഹി∙ ഇന്ത്യയുടെ രഹസ്യാന്വേഷണ ഏജൻസിയായ ‘റോ’യുടെ (റിസർച്ച് ആൻഡ് അനാലിസിസ് വിങ്) പുതിയ മേധാവിയായി മുതിർന്ന ഐപിഎസ് ഉദ്യോഗസ്ഥൻ പരാഗ് ജെയിനിനെ നിയമിച്ചു. പഞ്ചാബ് കേഡറിൽ നിന്നുള്ള 1989 ഐപിഎസ് ബാച്ച് ഉദ്യോഗസ്ഥനായ പരാഗ് ജെയിൻ, പഹൽഗാം ഭീകരാക്രമണത്തിനു തിരിച്ചടിയായി പാക്കിസ്ഥാനിലെ ഭീകരകേന്ദ്രങ്ങൾ തകർത്ത ഇന്ത്യയുടെ ഓപ്പറേഷൻ സിന്ദൂറിൽ നിർണായക പങ്കുവഹിച്ചയാളാണ്.
റോയുടെ നിലവിലെ മേധാവി രവി സിൻഹ ജൂൺ 30ന് വിരമിക്കുന്ന ഒഴിവിലേക്കാണ് നിയമനം.
Latest News
ജൂലൈ ഒന്നുമുതൽ രണ്ടുവർഷം ജെയിൻ റോയുടെ തലപ്പത്ത് തുടരും. നിലവിൽ റോയുടെ വ്യോമ നിരീക്ഷണവുമായി ബന്ധപ്പെട്ട
പ്രവർത്തനങ്ങൾ ഏകോപിപ്പിക്കുന്ന ഏവിയേഷൻ റിസർച്ച് സെന്ററിന്റെ ചുമതല വഹിക്കുകയാണ് അദ്ദേഹം. നേരത്തെ പഞ്ചാബിൽ സീനിയർ പൊലീസ് സൂപ്രണ്ടായും ഡിഐജിയായും സേവനമനുഷ്ഠിച്ചിട്ടുണ്ട്.
ആർട്ടിക്കിൾ 370 റദ്ദാക്കുന്ന സമയത്ത് ജമ്മു കശ്മീരിലും പരാഗ് പ്രവർത്തിച്ചു. ശ്രീലങ്കയിലും കാനഡയിലും ഇന്ത്യൻ മിഷനുകളുടെ ഭാഗമായിട്ടുണ്ട്.
കാനഡയിൽ ഖലിസ്ഥാനി ഭീകരരുടെ നീക്കങ്ങൾ നിരീക്ഷിക്കുന്ന പ്രവർത്തനങ്ങളാണ് ഏകോപിപ്പിച്ചിരുന്നത്. പാക്ക് സൈന്യത്തെക്കുറിച്ചും ഭീകരകേന്ദ്രങ്ങളെക്കുറിച്ചും നിർണായക ഇന്റലിജൻസ് വിവരങ്ങൾ ശേഖരിച്ച് ഓപ്പറേഷൻ സിന്ദൂറിൽ പ്രധാന പങ്കുവഹിച്ചയാളാണ് പരാഗ് ജെയിൻ. ഈ വിവരങ്ങളുടെ സഹായത്തോടെ പാക്കിസ്ഥാനിലെയും പാക്ക് അധിനിവേശ കശ്മീരിലെയും ഭീകരകേന്ദ്രങ്ങളിൽ കൃത്യമായ ആക്രമണം നടത്താൻ ഇന്ത്യയ്ക്കായി.
ജമ്മു കശ്മീരിൽ പരാഗ് ജെയിനിനുള്ള അനുഭവ സമ്പത്താണ് ഇത്തരത്തിൽ കൃത്യമായ വിവരശേഖരണത്തിന് സഹായകമായതെന്ന് ബന്ധപ്പെട്ടവർ പറയുന്നു. ഈ വാർത്തയ്ക്കൊപ്പം ഉപയോഗിച്ചിരിക്കുന്ന ചിത്രം ഇത് X/@DDNewsMalayalamൽ നിന്ന് എടുത്തിട്ടുളളതാണ്.
ഈ വാർത്ത കൂടുതൽ വ്യക്തവും സമഗ്രവുമാക്കുന്നതിനാണ് ഈ ചിത്രം ഉപയോഗിച്ചിരിക്കുന്നത്.
…
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]