
‘ഖമനയിയോട് അനാദരവ് കാട്ടരുത്, ഇറാന്റെ വിധി നിർണയിക്കാൻ ആരെയും അനുവദിക്കില്ല; ഭീഷണി വേണ്ട’
ടെഹ്റാൻ∙ അമേരിക്കൻ പ്രസിഡന്റ് ഡോണൾഡ് ട്രംപ് സമാധാന കരാറിന് ആത്മാർഥമായി ആഗ്രഹിക്കുന്നെങ്കിൽ, ഇറാന്റെ പരമോന്നത നേതാവ് ആയത്തുല്ല അലി ഖമനയിയോടുള്ള അനാദരവ് മാറ്റിവയ്ക്കണമെന്ന് ഇറാൻ വിദേശകാര്യമന്ത്രി അബ്ബാസ് അരാഗ്ചി. ഖമനയിയുടെ ദശലക്ഷക്കണക്കിന് അനുയായികളെ വേദനിപ്പിക്കുന്നത് നിർത്തണമെന്നും അദ്ദേഹം പറഞ്ഞു.
‘‘ഒരു ജനതയെന്ന നിലയിൽ ഞങ്ങൾ സ്വന്തം മൂല്യമറിയുന്നു, സ്വാതന്ത്ര്യത്തെ വിലമതിക്കുന്നു. ഇറാന്റെ വിധി മറ്റാരെയും നിർണയിക്കാൻ അനുവദിക്കില്ല.
മിസൈലുകളാൽ തകരാതെ രക്ഷപ്പെടാൻ ഇസ്രയേൽ ഭരണകൂടത്തിന് അമേരിക്കയുടെ അടുത്തേക്ക് ഓടുകയല്ലാതെ മറ്റ് മാർഗമില്ലായിരുന്നുവെന്ന് ഇറാൻ ലോകത്തിനു കാണിച്ചുകൊടുത്തു. ഇറാനിയൻ ജനത ഭീഷണികളെയും അധിക്ഷേപങ്ങളെയും ദയയോടെ കാണാറില്ല.
തെറ്റുകൾ കാണിച്ചാൽ ഇറാന്റെ യഥാർഥ കഴിവുകൾ പുറത്തുവിടാൻ മടിക്കില്ല. അത് ഇറാന്റെ ശക്തിയെക്കുറിച്ചുള്ള മിഥ്യാധാരണകൾ തിരുത്തും’’– അബ്ബാസ് അരാഗ്ചി വ്യക്തമാക്കി.
ഇസ്രയേലിനെതിരെയുള്ള യുദ്ധത്തിൽ വിജയിച്ചതായും ഇത് അമേരിക്കയുടെ മുഖത്തേറ്റ അടിയാണെന്നും രാജ്യത്തെ അഭിസംബോധന ചെയ്തു കൊണ്ട് ഖമനയി വ്യക്തമാക്കിയിരുന്നു. ഇറാൻ–ഇസ്രയേൽ വെടിനിർത്തലിനു പിന്നാലെയായിരുന്നു പ്രസ്താവന.
അമേരിക്കയുടെ ഇടപെടലിനു പിന്നാലെയാണ് ഇരു രാജ്യങ്ങളും സംഘർഷം അവസാനിപ്പിച്ചത്. യുദ്ധം ജയിച്ചെന്ന് ഖമനയി പറയുന്നത് നുണയാണെന്ന് ട്രംപ് പറഞ്ഞിരുന്നു.
ഇറാൻ മന്ത്രിയുടെ പ്രതികരണം പുറത്തുവന്നതോടെ, വൃത്തികെട്ടതും അപമാനകരവുമായ മരണത്തിൽ നിന്ന് ഖമനയിയെ രക്ഷിച്ചതായി ട്രംപ് സമൂഹമാധ്യമത്തിലെ പോസ്റ്റിൽ പറഞ്ഞു
…
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]