
ആശുപത്രിയിൽ അതിക്രമിച്ചുകയറി രോഗിയെയും മെഡിക്കൽ ഓഫിസർ ഉൾപ്പെടെയുള്ളവരെയും മർദിച്ചു; യുവാവ് അറസ്റ്റിൽ
മുംബൈ ∙ ആശുപത്രിയിൽ അതിക്രമിച്ചുകയറി രോഗിയെയും മെഡിക്കൽ ഓഫിസർ ഉൾപ്പെടെയുള്ളവരെയും മർദിച്ച യുവാവ് അറസ്റ്റിൽ. മുളവടി കൊണ്ടായിരുന്നു മർദനം.
രാഹുൽ അശോക് ഗുപ്ത (34) ആണ് അറസ്റ്റിലായത്. സാന്താക്രൂസിലെ വി.എൻ. ദേശായി ആശുപത്രിയിലാണ് സംഭവം. പ്രതിയായ രാഹുൽ അശോക് ഗുപ്ത ആശുപത്രിയിൽ അതിക്രമിച്ചുകയറി രോഗിയായ സഞ്ജയ് ഗുപ്തയെ മുളവടി ഉപയോഗിച്ച് മർദിക്കുകയായിരുന്നു.
തടയാൻ ശ്രമിച്ച സുരക്ഷാ ജീവനക്കാരനെയും ആശുപത്രി ജീവനക്കാരനെയും ഇയാൾ ആക്രമിച്ചു. വിവരമറിഞ്ഞ് എത്തിയ മെഡിക്കൽ ഓഫിസർ ഡോ.
സായിദ് ജിലാനിക്കും മർദനമേറ്റു. ആശുപത്രിയിലെ ഫർണിച്ചറുകളും മറ്റ് സാധനങ്ങളും ഇയാൾ നശിപ്പിച്ചു.
അവിടെ ഓടിക്കൂടിയവർ ഇയാളെ പിടികൂടി പൊലീസിനു കൈമാറുകയായിരുന്നു.
ഇവന്റ് മാനേജ്മെന്റ് ബിസിനസ് നടത്തുന്ന ഇയാൾക്ക് രാഹുൽ അശോക് ഗുപ്തയുമായി ഏറെ നാളുകളായി ഉണ്ടായിരുന്ന ശത്രുതയാണ് ആക്രമണത്തിൽ കലാശിച്ചതെന്ന് പൊലീസ് അറിയിച്ചു.
…
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]