

മൂന്ന് മാസത്തോളമായി കുടിവെള്ളം ലഭിച്ചില്ല: വെള്ളം ലഭിക്കാതെ ബിൽ അടയ്ക്കണ്ടെന്ന് വാട്ടർ അതോറിറ്റി
കൊല്ലം: കൊല്ലത്ത് ജൽജീവൻ മിഷൻ പദ്ധതിയുടെ ഭാഗമായി കൊറ്റങ്കര പഞ്ചായത്തിൽ സ്ഥാപിച്ച കുടിവെള്ള പൈപ്പിൽ വെള്ളം വരാതെ ബിൽ വന്ന വീട്ടുകാരോട് ബിൽ അടയ്ക്കേണ്ട എന്ന് വാട്ടർ അതോറിറ്റി. യൂത്ത് കോൺഗ്രസ് ഉപരോധം നടത്തുകയും ചെയ്തു. ഇതുമായി ബന്ധപ്പെട്ട ഉറപ്പ് ജല അതോറിറ്റി അസിസ്റ്റന്റ് കമ്മീഷണർ രേഖ മൂലം പ്രതിഷേധക്കാർക്ക് എഴുതി നൽകി .200 വീടുകളിൽ ആണ് വെള്ളം വരാതെ ബിൽ വന്നത്.
മൂന്ന് മാസത്തോളമായി വെള്ളം ലഭിക്കാതെയാണ് 400 മുതൽ 1500 വരെ രൂപയുടെ ബിൽ വാട്ടർ അതോറിറ്റിയിൽ നിന്ന് വന്നത് എന്ന് പ്രാദേശവാസികൾ പറഞ്ഞു. ആദ്യ തവണ ബില്ല് വന്നതിന് ശേഷം ഫീ അടച്ച് ഡിസ്കണക്ട് ചെയ്തവർക്കും വീണ്ടും ബില്ല് വന്ന സാഹചര്യവും ഉണ്ടായിരുന്നു.
ബിൽ അടച്ചില്ലെങ്കിൽ വാട്ടർ വിതരണം തുടർന്നുള്ള കാലത്തേയ്ക്ക് പൂർണ്ണമായി നിലക്കും എന്ന അറിയിപ്പും പ്രാദേശിക വാസികൾക്ക് ലഭിച്ചിരുന്നു. ഇതോടെയാണ് പ്രതിഷേധം ശക്തമായത്. കൊട്ടിയം വാട്ടർ അതോറിറ്റിയിൽ നടന്ന ഉപരോധം ബില്ല് അടക്കേണ്ട എന്ന രേഖ മൂലമുള്ള ഉറപ്പ് ലഭിച്ചതിന്റെ അടിസ്ഥാനത്തിലാണ് ഒടുവിൽ അവസാനിച്ചത്.
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]
തേർഡ് ഐ ന്യൂസിന്റെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
| |