
തിരുവനന്തപുരം: അരുവിക്കര കളത്തറയിൽ മൂന്നരകിലോ കഞ്ചാവുമായി യുവാവിനെ ഡാൻസഫ് ടീമും അരുവിക്കര പൊലീസും ചേർന്ന് അറസ്റ്റ് ചെയ്തു. കളത്തറ നജി മൻസിലിൽ ദിൽഷമോൻ(36) ആണ് പിടിയിലായത്. തിരുവനന്തപുരം റൂറൽ ജില്ല പൊലീസ് മേധാവി കിരൺ നാരായണന്റെ നിർദേശത്തെതുടർന്ന് രണ്ടുമാസമായി സ്ഥിരമായി കൊറിയർ വരുന്നവർ നിരീക്ഷണത്തിലായിരുന്നു.
ഒഡിഷയിൽ നിന്നുള്ള കൊറിയറിൽ സംശയം തോന്നി ദിൽഷയുടെ വീട്ടിൽ പൊലീസ് റെയ്ഡ് നടത്തി കഞ്ചാവ് പിടികൂടുകയായിരുന്നു. നെടുമങ്ങാട് മാർക്കറ്റിൽ പച്ചക്കറിക്കച്ചവടം നടത്തിവന്ന ദിൽഷ പെട്ടെന്ന് പണം സമ്പാദിക്കുന്നതിനായാണ് കഞ്ചാവുകച്ചവടം തുടങ്ങിയത്.
നെടുമങ്ങാട്, കാട്ടാക്കട, പാലോട്, വിതുര മേഖലയിലെ സ്കൂൾ-കോളജ് വിദ്യാർഥികൾക്കും യുവാക്കൾക്കുമാണ് കഞ്ചാവ് വിൽപന നടത്തിയിരുന്നത്. ഇയാളിൽനിന്ന് സ്ഥിരമായി കഞ്ചാവ് വാങ്ങുന്നവരെപ്പറ്റി കൂടുതൽ അന്വേഷണം നടത്തുമെന്ന് പൊലീസ് അറിയിച്ചു.
Last Updated Jun 28, 2024, 12:02 AM IST
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]