
തിരുവനന്തപുരം: സംസ്ഥാനത്ത് മഴയുടെ ശക്തി കുറയുന്നു. ഇന്നും ഒറ്റപ്പെട്ടയിടങ്ങളില്‍ പരക്കെ മഴ ഉണ്ടാകുമെങ്കിലും കഴിഞ്ഞ ദിവസങ്ങലിൽ പെയ്ത അത്ര മഴയ്ക്ക് ഇനി സാധ്യതയില്ല. വെള്ളക്കെട്ടും മഴദുരിതവും തുടരുന്ന സാഹചര്യത്തിൽ കോട്ടയത്തും, ആലപ്പുഴ ജില്ലയിലെ നാല് താലൂക്കുകളിലെയും എല്ലാ വിദ്യാഭ്യാസ സ്ഥാപനങ്ങൾക്കും ഇന്ന് അവധിയാണ്. ആലപ്പുഴയിലെ കുട്ടനാട്, ചെങ്ങന്നൂർ, ചേർത്തല,അമ്പലപ്പുഴ താലൂക്കുകളിലാണ് അവധി. വയനാട് അടക്കമുള്ള ജില്ലകളിൽ ദുരിതാശ്വാസ ക്യാമ്പ് പ്രവർത്തിക്കുന്ന സ്കൂളുകൾക്കും ഇന്ന് അവധിയാണ്.
മുൻകൂട്ടി നിശ്ചയിച്ച പരീക്ഷകൾക്ക് മാറ്റമില്ല. പി എസ് സി പരീക്ഷകൾക്കും മാറ്റമില്ല. ഇന്ന് ഒരു ജില്ലയിലും തീവ്ര, അതിതീവ്ര മഴ മുന്നറിയിപ്പില്ല. എറണാകുളം മുതൽ കാസർകോട് വരെയുള്ള
ഒൻപത് ജില്ലകളിൽ യെല്ലോ അലർട്ടാണ് പ്രഖ്യാപിച്ചിട്ടുള്ളത്. കേരളാ തീരത്ത് ഉയർന്ന തിരമാലകൾക്ക് സാധ്യതയുണ്ടെന്ന മുന്നറിയിപ്പും മത്സബന്ധനത്തിനുള്ള വിലക്കും തുടരുന്നുണ്ട്. കേരളാ തീരത്തുണ്ടായിരുന്ന ന്യൂനമർദ്ദപാത്തിയുടെയും ഗുജാറത്തിന് മുകളിലായിരുന്ന ചക്രവാതച്ചുഴിയുടെയും സ്വാധീനം കുറയുന്നതോടെയാണ് മഴ ശമിക്കുന്നത്. ജുലൈ രണ്ടാം വാരം മഴ വീണ്ടും
സജീവമായേക്കും.
ഇതിനിടെ, എറണാകുളം ജില്ലയിലെ എടവനക്കാട് പഞ്ചായത്തില്‍ ഇന്ന് ഹര്‍ത്താലിന് ആഹ്വാനം ചെയ്തിട്ടുണ്ട്. രാവിലെ ആറു മണി മുതല്‍ വൈകിട്ട് ആറു മണി വരെയാണ് ഹര്‍ത്താല്‍. എടവനക്കാട് ജനകീയ സംരക്ഷണ സമിതിയാണ് പഞ്ചായത്തില്‍ ഹര്‍ത്താല്‍ ആഹ്വാനം ചെയ്തിരിക്കുന്നത്. രൂക്ഷമായ കടല്‍ക്ഷോഭം മൂലമുണ്ടാകുന്ന പ്രശ്നങ്ങള്‍ക്ക് ശാശ്വത പരിഹാരം കാണണമെന്നാണ് നാട്ടുകാരുടെ ആവശ്യം.
Last Updated Jun 28, 2024, 7:16 AM IST
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]