
തമിഴ് സിനിമാ ലോകം ഒന്നടങ്കം കാത്തിരിക്കുന്ന സൂര്യ ചിത്രം കങ്കുവയുടെ റിലീസ് തിയതി എത്തി. ചിത്രം ഒക്ടോബർ 10ന് ലോകമെമ്പാടുമുള്ള തിയറ്ററുകളിൽ റിലീസ് ചെയ്യും. ഇതോട് അനുബന്ധിച്ച് കങ്കുവയുടെ പുതിയ പോസ്റ്റർ അണിയറ പ്രവർത്തകർ പുറത്തിറക്കി. യുദ്ധത്തിൽ എതിരാളികളെ എതിർത്ത് തോൽപ്പിച്ച് അവർക്ക് മുകളിൽ അജയ്യനായി നിൽക്കുന്ന സൂര്യയുടെ കഥാപാത്രത്തെ പോസ്റ്ററിൽ കാണാം.
സൂര്യയെ നായകനാക്കി സിരുത്തൈ ശിവയാണ് കങ്കുവ സംവിധാനം ചെയ്തിരിക്കുന്നത്. പിരീഡ് ആക്ഷന്‍ ഡ്രാമ വിഭാഗത്തില്‍പ്പെടുന്ന ചിത്രം ബിഗ് ബജറ്റിലാണ് ഒരുങ്ങുന്നത്. സ്റ്റുഡിയോ ഗ്രീന്‍, യു വി ക്രിയേഷന്‍സ് എന്നീ ബാനറുകളില്‍ കെ ഇ ജ്ഞാനവേല്‍ രാജ, വി വംശി കൃഷ്ണ റെഡ്ഡി, പ്രമോദ് ഉപ്പളപതി എന്നിവര്‍ ചേര്‍ന്നാണ് ചിത്രം നിര്‍മിക്കുന്നത്.
വെട്രി പളനിസാമിയാണ് ചിത്രത്തിന്റെ ഛായാഗ്രാഹകന്‍. സംഗീതം ദേവി ശ്രീ പ്രസാദ്, എഡിറ്റിംഗ് നിഷാദ് യൂസഫ്, ആക്ഷന്‍ സുപ്രീം സുന്ദര്‍, സംഭാഷണം മദര്‍ കാര്‍ക്കി, രചന ആദി നാരായണ, വരികള്‍ വിവേക- മദന്‍ കാര്‍ക്കി.അനിമല്‍ എന്ന ബോളിവുഡ് ചിത്രത്തിന് ശേഷം ബോബി ഡിയോള്‍ അഭിനയിക്കുന്ന തമിഴ് ചിത്രമാണ് കങ്കുവ. ജനുവരി 27ന് അദ്ദേഹത്തിന്റെ ജന്മദിനത്തോട് അനുബന്ധിച്ചാണ് ക്യാരക്ടര്‍ പോസ്റ്റര്‍ അണിയറക്കാര്‍ പുറത്തുവിട്ടത്. “കരുണയില്ലാത്തവന്. ശക്തൻ. അവിസ്മരണീയം” എന്ന കുറിപ്പോടെ ആയിരുന്നു അന്ന് ബോബി ഡിയോൾ പോസ്റ്റര്‍ പങ്കിട്ടത്. സൂര്യ, ബോബി ഡിയോൾ എന്നിവരെ കൂടാതെ ദിഷ പടാനിയും കങ്കുവയില്‍ ഒരു പ്രധാന കഥാപാത്രത്തെ അവതരിപ്പിക്കുന്നുണ്ട്.
അതേസമയം, കങ്കുവയിലെ യുദ്ധ രംഗം വൻ ക്യാൻവാസിലാണ് ചിത്രീകരിച്ചിരിക്കുന്നതെന്നാണ് റിപ്പോര്‍ട്ട്. 10,000 ആള്ക്കാര് ആ യുദ്ധ രംഗത്ത് വേഷമിടും എന്നാണ് റിപ്പോര്‍ട്ടുകള്‍. പ്രമേയത്തോട് നീതിപുലര്‍ത്തുന്ന നിരവധി ആക്ഷൻ രംഗങ്ങള്‍ ചിത്രത്തിലുണ്ടാകും എന്നും റിപ്പോര്‍ട്ടുണ്ട്.
Last Updated Jun 27, 2024, 9:53 PM IST
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]