
ആലപ്പുഴ: നിയമങ്ങൾ കാറ്റിൽപ്പറത്തി രൂപ മാറ്റം വരുത്തി ഓടിച്ച കാർ പിടികൂടി. ആലപ്പുഴ എൻഫോഴ്സ്മെന്റ് ആർ ടി ഒ രമണന്റെ നേതൃത്വത്തിലുള്ള സംഘമാണ് ആലപ്പുഴ ആറാട്ടു വഴിയിൽ വെച്ച് കാർ പിടികൂടിയത്. കെ എല്‍ 35 എ 9966 രജിസ്ട്രേഷൻ നമ്പരിലുള്ള ഫോക്സ് വാഗൻ പോളോ കാറാണ് രൂപമാറ്റം വരുത്തിയതിന് പിടിയിലായത്.
16.5 സെ മീ ഉണ്ടായിരുന്ന കാറിന്റെ ഫ്രണ്ട് സസ്പെൻഷൻ 6 സെന്റീ മീറ്ററാക്കി ചുരുക്കി. ഇത് സ്റ്റിയറിംഗ് വീൽ നിയന്ത്രിക്കാൻ കഴിയാത്ത സ്ഥിതിയുണ്ടാക്കുമെന്ന് എം വി ഡി കണ്ടെത്തി. കൂടാതെ കാറിന്റെ നാല് ഭാഗത്തെയും ടയറുകൾക്കും മാറ്റം വരുത്തിയിട്ടുണ്ട്. അമിതമായ ശബ്ദം കേൾപ്പിക്കാനായി കാറിന് പ്രത്യേക സൈലൻസറും ഘടിപ്പിച്ചിരുന്നു. വാഹനത്തിൽ സൺ ഗ്ലാസ് ഫിലിമും ഒട്ടിച്ചിരുന്നു.
രൂപ മാറ്റം വരുത്തി നിരത്തിലോടിയ ഈ കാർ കഴിഞ്ഞ മാസം എറണാകുളം എൻഫോഴ്സ്മെന്റ് ആർ ടി ഒ പിടികൂടി 25,500 രൂപ പിഴ ഈടാക്കിയിരുന്നു. വാഹനത്തിൽ വരുത്തിയ മാറ്റം പൂർവസ്ഥിതിയിലാക്കാമെന്ന ഉറപ്പിൻമേൽ മാപ്പപേക്ഷ എഴുതി നൽകിയ ശേഷമാണ് വാഹനം അന്നു വിട്ടു കൊടുത്തത്. കഴിഞ്ഞ ദിവസം വാഹന പരിശോധനക്കിടെയാണ് ഈ വാഹനം ആർ ടി ഒ പിടികൂടിയത്. വാഹനമോടിച്ചിരുന്ന ചേർത്തല സ്വദേശി കാളിദാസസന്റെ ലൈസൻസ് താൽക്കാലികമായി 3 മാസത്തേക്ക് റദ്ദ് ചെയ്തുവെന്നും ഇദ്ദേഹത്തിൽ നിന്ന് 21,500 രൂപ പിഴയീടാക്കിയതായും ആർ ടി ഒ അറിയിച്ചു. വാഹനത്തിന്റെ രജിസ്ട്രേഷനും സസ്പെന്‍ഡ് ചെയ്തു.
Last Updated Jun 28, 2024, 12:01 AM IST
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]