
തിരുവനന്തപുരം: ഹയർ സെക്കണ്ടറി, നോൺ വൊക്കേഷണൽ അധ്യാപക നിയമനത്തിനുള്ള സ്റ്റേറ്റ് എലിജിബിലിറ്റി ടെസ്റ്റിനുള്ള ഓൺലൈൻ രജിസ്ട്രേഷൻ ജൂൺ 10ന് 5 മണി വരെ നീട്ടി. രജിസ്ട്രേഷൻ നടത്തിയ വിവരങ്ങളിൽ മാറ്റം വരുത്താൻ ജൂൺ 11, 12, 13 തീയതികളിൽ അവസരമുണ്ട്. നോൺക്രീമിലെയർ വിഭാഗത്തിൽപ്പെടുന്നവർ നോൺക്രീമിലെയർ സർട്ടിഫിക്കറ്റിന്റെ ഒറിജിനൽ (2024 ഏപ്രിൽ 29 നും 2025 ജൂൺ 13 നും ഇടയിൽ ലഭിച്ചതായിരിക്കണം) പാസാകുന്ന പക്ഷം ഹാജരാക്കണം.
സംഗീത കോളേജിൽ ഗസ്റ്റ് അധ്യാപക ഒഴിവ്
ശ്രീ സ്വാതി തിരുനാൾ സർക്കാർ സംഗീത കോളേജിൽ 2024-25 അധ്യയന വർഷത്തിൽ സംസ്കൃതത്തിൽ ഒഴിവുള്ള ഒരു തസ്തികയിലേക്ക് ഗസ്റ്റ് അധ്യാപകരെ ദിവസ വേതനാടിസ്ഥാനത്തിൽ നിയമിക്കുന്നു. നിശ്ചിത യോഗ്യതയുള്ള കോളേജ് വിദ്യാഭ്യാസ ഡെപ്യൂട്ടി ഡയറക്ടറേറ്റിൽ പേര് രജിസ്റ്റർ ചെയ്തിട്ടുള്ള ഉദ്യോഗാർഥികൾക്ക് നാളെ (മെയ് 29) രാവിലെ 10ന് കോളേജിൽ നടക്കുന്ന അഭിമുഖത്തിൽ നേരിട്ട് പങ്കെടുക്കാം. യോഗ്യത തെളിയിക്കുന്നതിനുള്ള അസ്സൽ സർട്ടിഫിക്കറ്റുകളും പ്രവൃത്തി പരിചയ സർട്ടിഫിക്കറ്റുകളും അവയുടെ പകർപ്പും അഭിമുഖ സമയത്ത് ഹാജരാക്കണം.
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]