
ചക്രവാതച്ചുഴിയും കാലവർഷവും ഒന്നിച്ചെത്തി; കണ്ണൂരിൽ റെക്കോർഡ് മഴ, വർധന 271 ശതമാനം
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]
കണ്ണൂർ ∙ കാലവര്‍ഷത്തിനൊപ്പം ചക്രവാതച്ചുഴി കൂടി വന്നപ്പോള്‍ സംസ്ഥാനത്ത് ഏറ്റവും കൂടുതല്‍ മഴ പെയ്തത് കണ്ണൂര്‍ ജില്ലയില്‍. കേന്ദ്രകാലാവസ്ഥാ വകുപ്പിന്റെ, മാര്‍ച്ച് ഒന്നു മുതല്‍ മേയ് 27 വരെയുള്ള കണക്കിനുസരിച്ചാണ് ഇത്.
കണ്ണൂര്‍ ജില്ലയില്‍ സാധാരണ പെയ്യുന്ന മഴ 208.8 മില്ലിമീറ്റര്‍ ആണ്. എന്നാല്‍ രണ്ടു മാസവും 27 ദിവസവും കൊണ്ട് 774.5 മി.മീ. മഴയാണ് ജില്ലയില്‍ പെയ്തത്. 271 ശതമാനമാണ് വർധന. വ്യാഴവും വെള്ളിയും ജില്ലയില്‍ റെഡ് അലര്‍ട്ട് പ്രഖ്യാപിച്ചിരിക്കുന്ന സാഹചര്യത്തില്‍ അതിതീവ്ര മഴയ്ക്കുള്ള സാധ്യതയാണ് കേന്ദ്ര കാലാവസ്ഥാ വകുപ്പ് പ്രവചിച്ചിരിക്കുന്നത്. 24 മണിക്കൂറില്‍ 204.4 മി.മീ.ല്‍ കൂടുതല്‍ മഴ ലഭിക്കുമെന്നാണ് കണക്കാക്കുന്നത്. ഇതോടെ, ജില്ലയില്‍ പെയ്യുന്ന മഴയുടെ അളവില്‍ വലിയ വര്‍ധനയുണ്ടായേക്കും.
കണ്ണൂർ ജില്ലയിലെ വിദ്യാഭ്യാസ സ്ഥാപനങ്ങള്‍, അങ്കണവാടികള്‍, മദ്രസകള്‍, ട്യൂഷന് സെന്ററുകള്‍, സ്പെഷല്‍ ക്ലാസുകള്‍ എന്നിവയ്ക്ക് വ്യാഴാഴ്ച ജില്ലാ കലക്ടര്‍ അവധി പ്രഖ്യാപിച്ചിട്ടുണ്ട്. മാര്‍ച്ച് ഒന്നുമുതല്‍ മേയ് 27 വരെ കോട്ടയം ജില്ലയില്‍ പെയ്തത് 757.5 മി.മീ. മഴയാണ്. 95 ശതമാനമാണ് വർധന. കോഴിക്കോട് ജില്ലയില്‍ സാധാരണ പെയ്യുന്ന മഴയുടെ അളവ് 284 മി.മീ. ആണെങ്കിലും ഇത്തവണ ഇതുവരെ 730.4 മി.മീ. മഴയാണ് പെയ്തത്; 157 ശതമാനം വർധന. വരും ദിവസങ്ങളില്‍ ഈ ജില്ലകളില്‍ ഓറഞ്ച് അലര്‍ട്ട് പ്രവചിച്ചിട്ടുണ്ട്.