
തൃശൂർ: ദേശീയപാത വട്ടക്കല്ലിൽ ഓട്ടോറിക്ഷ അപകടത്തിൽ പെട്ട് യുവാവിന് ദാരുണാന്ത്യം. മണ്ണുത്തി വടക്കഞ്ചേരി ദേശീയപാതയിലെ വട്ടക്കല്ലിലാണ് യുവാവ് മരിച്ചത്. പീച്ചി സ്വദേശി കൊണ്ടുവാറ അശോകൻ്റെ മകൻ അനൂപ് (24)ആണ് മരിച്ചത്. പാലക്കാട് ഭാഗത്തുനിന്നും തൃശൂർ ഭാഗത്തേക്ക് പോകുന്ന സ്പീഡ് ട്രാക്കിലാണ് ഓട്ടോറിക്ഷ മറിഞ്ഞുകിടന്നിരുന്നത്. അപകടത്തെ തുടർന്ന് ഓട്ടോറിക്ഷയ്ക്കുള്ളിൽ അനൂപ് കുടുങ്ങിക്കിടക്കുകയായിരുന്നു. തുടർന്ന് മറ്റു വാഹന യാത്രക്കാരും ആംബുലൻസ് ഡ്രൈവർമാരും ചേർന്നാണ് അനൂപിനെ പുറത്തെടുത്തത്.
തുടർന്ന് തൃശ്ശൂർ ജില്ലാ ആശുപത്രിയിൽ എത്തിച്ചുവെങ്കിലും ജീവൻ രക്ഷിക്കാനായില്ല. മൃതദേഹം പോസ്റ്റ്മോർട്ടത്തിന് ശേഷം കുടുംബത്തിന് വിട്ടനൽകും.
പെണ്‍കുട്ടിയെ കാണാനില്ലെന്ന് പരാതി; അന്വേഷിച്ചെത്തിയത് ഒരു വാടക വീട്ടിൽ, നടന്നത് മറ്റൊന്ന്
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]