
‘എല്ലാവരുമായി ആശയവിനിമയം നടത്തി; അൻവർ പരസ്യമായി വിയോജിപ്പ് പ്രകടിപ്പിക്കുന്നത് എങ്ങനെ അംഗീകരിക്കും?’
കണ്ണൂർ ∙ നിലമ്പൂർ ഉപതിരഞ്ഞെടുപ്പുമായി ബന്ധപ്പെട്ട് യുഡിഎഫിന്റെ പ്രവർത്തനങ്ങളോട് യോജിക്കാൻ പി.വി.അൻവറിന് സാധിക്കണമെന്നാണ് അഭ്യർഥനയെന്ന് കെപിസിസി പ്രസിഡന്റ് സണ്ണി ജോസഫ്. വ്യക്തിഗതമായി വിഷയത്തെ മാറ്റരുതെന്നും അദ്ദേഹം പറഞ്ഞു.
നിലമ്പൂരിലെ സ്ഥാനാർഥി നിർണയവുമായി ബന്ധപ്പെട്ട് എല്ലാവരുമായി ആശയവിനിമയം നടത്തി ഒറ്റപ്പേരിൽ എത്തി. എഐസിസി അത് പരിശോധിച്ച് പ്രഖ്യാപിച്ചു.
യുഡിഎഫിന്റെ ഭാഗമാകാൻ ആഗ്രഹിക്കുന്ന വ്യക്തിയും പാർട്ടിയും അതിനോട് പരസ്യമായി വിയോജിപ്പ് പ്രകടിപ്പിക്കുന്നത് എങ്ങനെ അംഗീകരിക്കും. ആ ചോദ്യത്തിന് അൻവർ ഉത്തരം പറയണം.
കോൺഗ്രസ്, എഐസിസിയുമായി ആലോചിച്ചാണ് തിരഞ്ഞെടുപ്പ് മുന്നൊരുക്കങ്ങളും നയപ്രവർത്തനങ്ങളുമായി മുന്നോട്ട് പോകുന്നത്. അൻവർ, സർക്കാർ നയങ്ങൾക്കെതിരെ ആക്ഷേപം ഉന്നയിച്ചുകൊണ്ടാണ് എൽഡിഎഫ് വിട്ടതും എംഎൽഎ സ്ഥാനം രാജിവച്ചതും.
എൽഡിഎഫിന്റെ തെറ്റായ നയങ്ങൾക്കെതിരെ പോരാട്ടം നടത്തുന്നത് യുഡിഎഫാണെന്നും സണ്ണി ജോസഫ് പറഞ്ഞു.
…
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]