
ദില്ലി: ആലപ്പുഴയിലെ എസ്ഡിപിഐ നേതാവായിരുന്ന കെഎസ് ഷാൻ കൊല്ലപ്പെട്ട കേസിലെ പ്രതികളായ ആർഎസ്എസ് പ്രവർത്തകർക്ക് ഇടക്കാല ജാമ്യം അനുവദിച്ച് സുപ്രീം കോടതി. പ്രതികൾ ആലപ്പുഴ ജില്ലയിൽ പ്രവേശിക്കരുതെന്ന് സുപ്രീം കോടതി നിർദേശിച്ചു. വിചാരണ നടപടിയും ആയി പ്രതികൾ പൂർണ്ണമായും സഹകരിക്കണമെന്നും സുപ്രീം കോടതി നിർദേശിച്ചു.
ഷാൻ വധക്കേസിൽ പ്രതികളായ ആർഎസ്എസ് പ്രവർത്തകരായ അഭിമന്യു, അതുൽ, സനന്ദ്, വിഷ്ണു എന്നിവർക്കാണ് ജസ്റ്റിസ് മാരായ സൂര്യകാന്ത്, ദിപാങ്കർ ദത്ത എന്നിവർ അടങ്ങിയ ബെഞ്ച് ഇടക്കാല ജാമ്യം അനുവദിച്ചത്. എന്നാൽ ജാമ്യത്തിനായി ഇവർ നൽകിയ ഹർജികളിൽ വിശദമായ വാദം കേൾക്കുമെന്നും സുപ്രീം കോടതി വ്യക്തമാക്കി.
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]