
വീണ്ടും ബംപറടിച്ച് പാലക്കാട്; 12 കോടി രൂപ ഈ ടിക്കറ്റിന്; ഭാഗ്യശാലി ആര്?
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]
തിരുവനന്തപുരം∙ ഒന്നാം സമ്മാനം VD 204266 നമ്പർ ടിക്കറ്റിന്. പാലക്കാട് വിറ്റ് ടിക്കറ്റാണിത്. പാലക്കാട്ടെ ഏജന്റ് ജസ്വന്താണ് ടിക്കറ്റ് വിറ്റത്. 12 കോടി രൂപയാണ് ഒന്നാം സമ്മാനം. രണ്ടാം സമ്മാനം ഒരു കോടി വീതം ആറു നമ്പറുകൾക്ക്. VA 699731, VB 207068, VC 263289, VD 277650, VE 758876, VG 203046 എന്നീ ടിക്കറ്റുകൾക്കാണ് രണ്ടാം സമ്മാനം.
വിൽപനയ്ക്കായി വിപണിയില്‍ എത്തിച്ച 45 ലക്ഷം ടിക്കറ്റുകളില്‍ 42 ലക്ഷത്തിലധികം ടിക്കറ്റുകള്‍ വിറ്റു പോയിരുന്നു. 300 രൂപ വിലയുള്ള വിഷു ബംപര്‍ ടിക്കറ്റുകള്‍ മൊത്തം ആറു പരമ്പരകളിലായാണ് വിപണിയില്‍ എത്തിയത്. ടിക്കറ്റ് വിൽപനയില് ഇത്തവണയും ജില്ല തന്നെയാണ് ഒന്നാം സ്ഥാനത്ത്. രണ്ടാം സമ്മാനമായി ആറു സീരീസിലും ഓരോ കോടി രൂപ വീതമാണ് നല്‍കുന്നത്.