
കാലടിയിൽ യുവതി വീട്ടിൽ തൂങ്ങിമരിച്ച നിലയിൽ; മൃതദേഹം കണ്ടത് ഇളയമകന്
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]
കൊച്ചി∙ കാലടി നീലീശ്വരത്ത് യുവതിയെ വീട്ടിൽ കണ്ടെത്തി. ജിജിഷ സതീഷ് (29) ആണ് മരിച്ചത്. വിവാഹിതയും രണ്ടു കുട്ടികളുടെ അമ്മയുമാണ് ജിജിഷ. ഭർത്താവിനും കുട്ടികൾക്കുമൊപ്പം നീലീശ്വരത്ത് വാടക വീട്ടിലാണ് ഇവർ താമസിക്കുന്നത്. ചൊവ്വാഴ്ച രാത്രി 12 മണിയോടെ ഇളയമകനാണ് തൂങ്ങിയ നിലയിൽ ജിജിഷയെ കണ്ടത്. ഉടൻ ആശുപത്രിയിൽ എത്തിച്ചെങ്കിലും ജീവൻ രക്ഷിക്കാനായില്ല. മൃതദേഹം അങ്കമാലി താലൂക്ക് ആശുപത്രിയിൽ. പോസ്റ്റ്മോർട്ടത്തിനു ശേഷം ബന്ധുക്കൾക്ക് വിട്ടുകൊടുക്കും.
(ശ്രദ്ധിക്കുക: ആത്മഹത്യ ഒന്നിനും പരിഹാരമല്ല. മാനസികാരോഗ്യ വിദഗ്ധരുടെ സഹായം തേടുക, അതിജീവിക്കാൻ ശ്രമിക്കുക. ഹെൽപ്ലൈൻ നമ്പരുകൾ – 1056, 0471- 2552056)