
അയഞ്ഞ് അൻവർ, നിലപാട് വ്യക്തമാക്കാൻ മാധ്യമങ്ങളെ കാണും; തൃണമൂലിനെ യുഡിഎഫ് അസോഷ്യേറ്റ് പാർട്ടിയാക്കും
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]
മലപ്പുറം ∙ നിലമ്പൂർ ഉപതിരഞ്ഞെടുപ്പിൽ യുഡിഎഫുമായി സഹകരിക്കുമെന്നു സൂചന. നിലപാട് വ്യക്തമാക്കാൻ ഇന്നു രാവിലെ 9 മണിക്ക് അൻവർ വാർത്താസമ്മേളനം നടത്തും. അൻവർ സംസ്ഥാന കൺവീനറായ തൃണമൂൽ കോൺഗ്രസിനെ യുഡിഎഫിലെ അസോഷ്യേറ്റ് പാർട്ടിയായി അംഗീകരിക്കും. നാളെ നടക്കുന്ന തൃണമൂൽ കോൺഗ്രസ് സംസ്ഥാന സെക്രട്ടേറിയറ്റിനു യോഗത്തിനു ശേഷമായിരിക്കും തുടർ നടപടികൾ.
യുഡിഎഫ് സ്ഥാനാർഥി ആര്യാടൻ ഷൗക്കത്തിനെതിരെ അൻവർ നടത്തിയ പ്രസ്താവന കോൺഗ്രസിനെ ചൊടിപ്പിച്ചിരുന്നു. യുഡിഎഫുമായി സഹകരിക്കണോയെന്നു തീരുമാനിക്കേണ്ടത് അൻവറാണെന്ന് ഇന്നലെ പ്രതിപക്ഷ നേതാവ് വി.ഡി.സതീശൻ നിലപാട് കടുപ്പിക്കുകയും ചെയ്തു. തുടർന്ന്, ലീഗ് നേതാക്കളായ പി.കെ.കുഞ്ഞാലിക്കുട്ടി, പി.വി.അബ്ദുൽ വഹാബ്, പി.എം.എ.സലാം എന്നിവരുമായി നടത്തിയ ചർച്ചയിലാണ് അസോഷ്യേറ്റ് അംഗമാകാനുള്ള യുഡിഎഫ് നിർദേശം അംഗീകരിക്കാമെന്ന് അൻവർ അറിയിച്ചത്.
അസോഷ്യേറ്റ് പാർട്ടിയാക്കുന്ന കാര്യത്തിൽ ഉടൻ പ്രഖ്യാപനമുണ്ടാകണം, മാന്യമായ പരിഗണന ലഭിക്കണം തുടങ്ങിയ ആവശ്യങ്ങളാണു അൻവർ മുന്നോട്ടുവച്ചത്. ഷൗക്കത്തിനെതിരെ നടത്തിയ പ്രസ്താവന മുന്നണിയുടെ ഭാഗമല്ലാത്തതു കൊണ്ടുണ്ടായതാണെന്നു അൻവർ വിശദീകരിച്ചു. 2 ദിവസത്തിനകം യുഡിഎഫ് ഘടകകക്ഷിയാക്കിയില്ലെങ്കിൽ മത്സരിക്കുമെന്ന് അൻവർ പ്രഖ്യാപിച്ചെങ്കിലും സമ്മർദത്തിനു വഴങ്ങേണ്ടെന്നു തീരുമാനിച്ച കോൺഗ്രസ് അത് അവഗണിക്കുകയാണ് ചെയ്തത്.