
ലക്നൗ: ഐപിഎല്ലില്‍ റോയല്‍ ചലഞ്ചേഴ്സ് ബെംഗളൂരുവിനെതിരെ സെഞ്ചുറി നേടിയതിന് പിന്നാലെ സ്പെഷ്യല്‍ ആഘോഷവുമായി റിഷഭ് പന്ത്. ഗ്രൗണ്ടില്‍ മലക്കം മറിഞ്ഞാണ് പന്ത് തന്റെ സെഞ്ചുറി ആഘോഷിച്ചത്. റോയല്‍ ചലഞ്ചേഴ്സ് ബെംഗളൂരുവിനെതിരായ മത്സരത്തില്‍ 61 പന്തില്‍ 118 റണ്‍സ് അടിച്ചെടുത്ത് പുറത്താവാതെ നില്‍ക്കുകയായിരുന്നു താരം. പന്തിന്റെ കരുത്തില്‍ ലക്നൗ നിശ്ചിത ഓവറില്‍ മൂന്ന് വിക്കറ്റ് മാത്രം നഷ്ടത്തില്‍ 227 റണ്‍സ് അടിച്ചെടുത്തു. 37 പന്തില്‍ 67 റണ്‍സെടുത്ത മിച്ചല്‍ മാര്‍ഷ് തകര്‍പ്പന്‍ പ്രകടനം പുറത്തെടുത്തു.
മൂന്നാം ഓവറില്‍ തന്നെ മാത്യൂ ബ്രീറ്റ്സ്കെയുടെ (14) വിക്കറ്റ് ലക്നൗവിന് നഷ്ടമായി. നുവാന്‍ തുഷാരയുടെ പന്തില്‍ ബൗള്‍ഡാവുകയായിരുന്നു താരം. പിന്നീട് പന്ത് – മാര്‍ഷ് സഖ്യം ടീമിനെ മുന്നോട്ട് നയിക്കുകയായിരുന്നു. ഇരുവരും 152 റണ്‍സാണ് കൂട്ടിചേര്‍ത്തത്. ഈ കൂട്ടുകെട്ട് തന്നെയാണ് ടീമിനെ കൂറ്റന്‍ സ്കോറിലേക്ക് നയിച്ചത്.
11 ഫോറും എട്ട് സിക്സും ഉള്‍പ്പെടുന്നതായിരുന്നു പന്തിന്റെ ഇന്നിംഗ്സ്. സെഞ്ചുറി പൂര്‍ത്തിയാക്കിയ ഉടന്‍ പന്ത് ഗ്രൗണ്ടില്‍ മലക്കം മറിയുകയായിരുന്നു. ഈ സെഞ്ചുറിക്ക് മുമ്പ് ഒരു അര്‍ധ സെഞ്ചുറി നേടിയതാണ് പന്തിന്റെ ശ്രദ്ധേയമായ പ്രകടനം. ടൂര്‍ണമെന്റിലുടനീളം വിമര്‍ശനങ്ങള്‍ നേരിട്ടിരുന്നു പന്ത്. അതുകൊണ്ടുതന്നെയാണ് പന്ത് സ്പെഷ്യല്‍ ആഘോഷം നടത്തിയത്. താന്‍ പൂര്‍ണ ഫിറ്റാണെന്ന് തെളിയിക്കാന്‍ കൂടി ആവാം പന്ത് ഇത്തരത്തിലൊരു ആഘോഷം നടത്തി. വീഡിയോ കാണാം…
WHAT AN INNINGS BY RISHABH PANT 👑💯
– 118* runs from just 61 balls including 11 fours & 8 sixes, What an innings, one of the finest ever in this season by Lucknow Captain. | | |— 𝑺𝒂𝒏𝒈𝒓𝒂𝒎 (@helloSangram)
പന്തിന് വലിയ പിന്തുണ നല്കാന് മാര്‍ഷിന് സാധിച്ചിരുന്നു. 16-ാം ഓവറിലാണ് കൂട്ടുകെട്ട് പൊളിയുന്നത്. മാര്‍ഷിനെ ഭുവനേശ്വര്‍ പുറത്താക്കുകയായിരുന്നു. അഞ്ച് സിക്സും നാല് ഫോറും ഉള്‍പ്പെടുന്നതായിരുന്നു മാര്‍ഷിന്റെ ഇന്നിംഗ്സ്. മാര്‍ഷിന് ശേഷമെത്തിയ നിക്കോളാസ് പുരാന് (13) അവസാന ഓവറില്‍ മടങ്ങി. അബ്ദുള്‍ സമദ് (1) പന്തിനൊപ്പം പുറത്താവാതെ നിന്നു.
മാറ്റങ്ങളുമായിട്ടാണ് ലക്നൗ ഇറങ്ങിയത്. മാത്യൂ ബ്രീറ്റ്സ്കെ, ദിഗ്വേഷ് രാതി എന്നിവര്‍ തിരിച്ചെത്തി. ബെംഗളൂരുവും ചില മാറ്റങ്ങള്‍ വരുത്തി. നുവാന്‍ തുഷാര, ലിയാം ലിവിംഗ്സ്റ്റണ് എന്നിവര്‍ ടീമിലെത്തി. ടിം ഡേവിഡ്, ലുങ്കി എന്‍ഗിഡി എന്നിവരാണ് പുറത്തായത്. ഇരു ടീമുകളുടേയും പ്ലേയിംഗ് ഇലവന് അറിയാം.
ലഖ്നൗ സൂപ്പര്‍ ജയന്റ്സ്: മിച്ചല്‍ മാര്‍ഷ്, മാത്യു ബ്രീറ്റ്സ്കെ, നിക്കോളാസ് പൂരന്, ഋഷഭ് പന്ത് (വിക്കറ്റ് കീപ്പര്‍/ ക്യാപ്റ്റന്‍), ആയുഷ് ബഡോണി, അബ്ദുള്‍ സമദ്, ഹിമ്മത് സിംഗ്, ഷഹബാസ് അഹമ്മദ്, ദിഗ്വേഷ് സിംഗ് രതി, അവേഷ് ഖാന്, വില്യം ഒറൂര്‍ക്കെ.
ഫില്‍ സാള്‍ട്ടും വിരാട് കോലിയും നല്കുന്ന തുടക്കമാവും നിര്‍ണായകമാവുക. മധ്യനിരയുടെ കരുത്തില്‍ ആര്‍സിബിക്ക് അത്ര ഉറപ്പുപോര. ആര്‍സിബി അവസാന മത്സരത്തില്‍ ഹൈദരാബാദിനോട് തോറ്റപ്പോള്‍ ഗുജറാത്തിനെ തോല്പിച്ച ആത്മവിശ്വാസത്തിലാണ് റിഷഭ് പന്തിന്റെ ലക്നൗ.
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]