
പരീക്ഷയ്ക്ക് സ്കൂളിൽ പോയ വിദ്യാർഥിയെ കാണാതായി; അന്വേഷണം ഊർജിതമാക്കി
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]
കൊച്ചി ∙ ഇടപ്പള്ളിയിലെ സ്വകാര്യ സ്കൂളിലെ 8 –ാം ക്ലാസ് പരാതി. രാവിലെ പരീക്ഷയെഴുതാൻ പോയ കുട്ടി രാത്രി വൈകിയും വീട്ടിൽ തിരിച്ചെത്തിയില്ല. കുടുംബം പരാതി നൽകിയതോടെ അന്വേഷണം ഊർജിതമാക്കി. നഗരത്തിലുടനീളം തിരച്ചിൽ നടത്തി. ഇടപ്പള്ളി ലുലു മാളിനു സമീപത്തെ വഴിയിലൂടെ കുട്ടി നടന്നു പോകുന്നതിന്റെ സിസി ടിവി ദൃശ്യങ്ങൾ ലഭിച്ചിട്ടുണ്ട്.
കൊച്ചു കടവന്ത്ര കസ്തൂർബ നഗറിലെ വീട്ടിൽ നിന്നു രാവിലെ 8 നു കുട്ടി രാവിലെ സ്കൂളിൽ സേ പരീക്ഷയെഴുതാൻ പോയിരുന്നു. സ്കൂളിലെത്തി പരീക്ഷയിൽ പങ്കെടുത്തെങ്കിലും ഒൻപതരയോടെ പരീക്ഷാ ഹാൾ വിട്ടിറങ്ങി. രാത്രിയായിട്ടും തിരിച്ചെത്താതിരുന്നതോടെയാണു പൊലീസിനെ സമീപിച്ചത്. അതിനു മുൻപു തന്നെ കുടുംബം അന്വേഷണം ആരംഭിച്ചിരുന്നു. തിരുവനന്തപുരത്തെ ബന്ധുവീട്ടിലേക്കു പോയെന്നു സംശയിച്ചെങ്കിലും അവിടെ എത്തിയതായി വിവരം ലഭിച്ചിട്ടില്ലെന്നു പിതാവ് പറഞ്ഞു.