
ട്വന്റിഫോർ അതിരപ്പിള്ളി റിപ്പോർട്ടർ റൂബിൻ ലാലിനെ അർധരാത്രി കസ്റ്റഡിയിലെടുത്ത് മർദിച്ച സിഐയെ രക്ഷിക്കാൻ ഉന്നതതല ഗൂഢാലോചന. ചാലക്കുടി ഡിവൈഎസ്പി അശോകൻ നൽകിയത് സിഐയ്ക്ക് അനുകൂലമായ റിപ്പോർട്ടാണ്. നിർണായക വിവരങ്ങൾ ഒഴിവാക്കിയാണ് റിപ്പോർട്ട് നല്കിയിരിക്കുന്നത്. റൂബിൻ ലാലിന്റെ ഫോൺ പൊലീസ് എറിഞ്ഞു പൊട്ടിച്ചതും റിപ്പോർട്ടിൽ പരാമർശിക്കുന്നില്ല.
അടി വസ്ത്രത്തിൽ നിർത്തിയത് റിപ്പോർട്ടിൽ ഉണ്ടെന്നാണ് സൂചന. ആത്മഹത്യ ഒഴിവാക്കന്നാണ് വസ്ത്രം ഇല്ലാതെ നിർത്തിയതെന്നാണ് വിശദീകരണം.
മൊബൈൽ തല്ലി പൊളിച്ചത് ഡിവൈഎസ്പി അന്വേഷിച്ച എസ്പിയുടെ റിപ്പോർട്ടിൽ ഇല്ല.
അതേസമയം റൂബിനെതിരെ കടുത്ത നടപടിയെടുക്കാൻ നിർദേശിച്ചത് എസ്പിയാണെന്ന് നേരത്തെ വിവരം പുറത്തുവന്നിരുന്നു. ചാലക്കുടി ഡിവൈഎസ്പി അശോകനാണ് പരാതി അന്വേഷിച്ചത്. സിഐയുടെ നടപടിയെ ന്യായീകരിച്ച് ഇന്നലെ തന്നെ ചാലക്കുടി ഡിവൈഎസ്പി രംഗത്തു വന്നിരുന്നു. തൃശൂരിലെ മാധ്യമപ്രവർത്തകരുമായി നടത്തിയ ഫോൺസംഭാഷണത്തിലായിരുന്നു ന്യായീകരണം.
Story Highlights : Twentyfour Athirapilli reporter Rubin Lal SP report
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]