
വടക്കഞ്ചേരി: പാലക്കാട് വടക്കഞ്ചേരിയിൽ ഇറച്ചിക്കടയിലെ തൊഴിലാളിക്ക് നേരെ ക്രൂര മർദ്ദനം. ഇറച്ചി വെട്ടുകയായിരുന്ന യുവാവിനെ ഒറ്റയടിക്ക് അടിച്ചു വീഴ്ത്തി. കടയിൽ പണി തിരക്കിലായിരുന്ന കണ്ണമ്പ്ര സ്വദേശി സന്തോവാനാണ് മർദ്ദനമേറ്റത്. ബോധം പോയി നിലത്ത് വീണ യുവാവിന്റെ താടിയെല്ലിന് പരിക്കേറ്റു. ഇയാൾ ആശുപത്രിയിൽ ചികിത്സയിലാണ്.
വാൽകുളമ്പ് സ്വദേശി രമേശ് ആണ് സന്തോവാനെ ആക്രമിച്ചത്. വടക്കഞ്ചേരിയിലെ ബീഫ് കടയിലേക്ക് കയറിവന്ന രമേശ് ഒറ്റയടിയ്ക്കാണ് യുവാവിനെ വീഴ്ത്തിയത്. തൊട്ടടുത്തുള്ള മേശയിൽ തട്ടി വീണ സന്തോവാന്റെ ബോധം പോയി. ബോധം കെട്ട് നിലത്തു വീണ സന്തോവാനെ പാലക്കാട് ജില്ലാ ആശുപത്രിയിൽ പ്രവേശിപ്പിച്ചു. മർദ്ദനത്തിൽ ഇയാളുടെ താടിയെല്ലിന് പരിക്കേറ്റിട്ടുണ്ട്.
രണ്ട് ദിവസം മുമ്പ് സന്തോവാൻ ജോലി ചെയ്യുന്ന ഇറച്ചിക്കടയുടെ മുന്നിൽവച്ച് രമേശിന്റെ ഭാര്യ ഓടിച്ച സ്കൂട്ടർ മറ്റൊരു ബൈക്കിൽ ഇടിച്ച് അപകടം ഉണ്ടായിരുന്നു. ഈ വിഷയത്തിൽ സന്തോവാൻ ഇടപെട്ടതാണ് രമേശിനെ ചൊടിപ്പിച്ചത്. ആക്രമണത്തിന് ശേഷം മുങ്ങിയ രമേശിനായി വടക്കഞ്ചേരി പൊലീസ് അന്വേഷണം ആരംഭിച്ചു. ഇറച്ചിക്കടയിൽ നിന്നുള്ള സിസിടിവി ദൃശ്യങ്ങൾ പൊലീസ് ശേഖരിച്ചിട്ടുണ്ട്.
Last Updated May 28, 2024, 8:45 AM IST
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]