
പാരിസ്: ഫ്രഞ്ച് ഓപണിൽ ഇതിഹാസ താരം റാഫേൽ നദാലിന് തോൽവി. ആദ്യ റൗണ്ടിൽ ജർമൻ താരം അലക്സാണ്ടർ സ്വാരേവിനെതിരെ നേരിട്ടുള്ള സെറ്റുകൾക്ക് തോറ്റാണ് പുറത്തായത് (6-3, 7-6, 6-3). 14 ഫ്രഞ്ച് ഓപ്പൺ കിരീടം നേടിയ നദാലിന്റെ അവസാന ഫ്രഞ്ച് ഓപ്പൺ ടൂർണമെന്റായിരിക്കുമിതെന്ന് മാധ്യമങ്ങൾ റിപ്പോർട്ട് ചെയ്തിരുന്നു. 113 ഫ്രഞ്ച് ഓപ്പൺ മത്സരങ്ങളിൽ നാലാമത്തെ തോൽവിയായിരുന്നു ഇത്. പരിക്കിനെ തുടര്‍ന്ന് ഈ സീസണില്‍ കാര്യമായി കളത്തിലിറങ്ങാത്ത നദാല്‍ ഇത്തവണ ഫ്രഞ്ച് ഓപ്പണ്‍ കളിക്കാനിറങ്ങുന്നത് അണ്‍സീഡഡ് താരമായാണ്. 2022ലെ സെമിയില്‍ ഇവിടെ സ്വരേവും നദാലും ഏറ്റുമുട്ടിയിരുന്നു. പരിക്കിനെ തുടര്‍ന്നു സ്വരേവ് പിന്മാറി. 2022ലാണ് നദാല്‍ ഇവിടെ അവസാനമായി കിരീടം നേടിയത്. 15ാം ഫ്രഞ്ച് ഓപ്പണ്‍ സ്വന്തമാക്കി കളം വിടാനുള്ള നദാലിന്റെ മോഹമാണ് അവസാനിച്ചത്.
Last Updated May 27, 2024, 10:13 PM IST
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]