
കഞ്ചാവ് കേസിൽ ജാമ്യത്തിൽ ഇറങ്ങി, പുലിപ്പല്ല് കേസിൽ വേടനെ കുടുക്കി വനംവകുപ്പ്; നാളെ കോടതിയിൽ ഹാജരാക്കും
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]
കൊച്ചി ∙ കഞ്ചാവ് കേസിൽ ജാമ്യം ലഭിച്ച റാപ്പർ വേടനെ വനംവകുപ്പ് കസ്റ്റഡിയിലെടുത്തു. നേരത്തെ ഫ്ലാറ്റിൽ നിന്ന് 5 ഗ്രം കഞ്ചാവ് പിടിച്ച കേസിൽ വേടനെയും മ്യൂസിക് ബാൻഡിലെ അംഗങ്ങളായ എട്ടുപേരെയും അറസ്റ്റ് ചെയ്തിരുന്നു. എന്നാൽ, പിടിച്ചെടുത്ത കഞ്ചാവിന്റെ അളവ് കുറവായിരുന്നതിനാലാണ് ഇവർക്ക് സ്റ്റേഷൻ ജാമ്യം ലഭിച്ചത്. സ്റ്റേഷനിൽനിന്നു ജാമ്യം നേടിയതിനു പിന്നാലെ തന്നെ വേടനെ ഉദ്യോഗസ്ഥർ കസ്റ്റഡിയിൽ എടുക്കുകയായിരുന്നു.
മാലയിൽനിന്നു കണ്ടെത്തിയ പുലിയുടെ പല്ലാണ് നാടകീയ സംഭവങ്ങൾക്കു വഴിയൊരുക്കിയത്. പുലിപ്പല്ല് തമിഴ്നാട്ടിൽ നിന്നുള്ള ആരാധകൻ സമ്മാനിച്ചത് ആണെന്നാണ് വേടന്റെ വിശദീകരണം. ഇതുമായി ബന്ധപ്പെട്ട കൂടുതൽ തെളിവെടുപ്പിനായി വേടനെ കോടനാട് റേഞ്ച് ഓഫിസ് പരിധിയിലെ മേയ്ക്കപ്പാല സ്റ്റേഷനിലേക്കു കൊണ്ടുപോകും. നാളെ പെരുമ്പാവൂർ മുൻസിഫ് കോടതിയിൽ ഹാജരാക്കുകയും ചെയ്യും.