
ഇരുട്ടിൽ തപ്പി യൂറോപ്പ്; മണിക്കൂറുകളോളം വൈദ്യുതി തടസ്സം, താറുമാറായി ട്രെയിൻ-വിമാന സർവീസുകൾ
മഡ്രിഡ്∙ യൂറോപ്പിനെ വലച്ച് വൈദ്യുതി തടസ്സം. സ്പെയിൻ, പോർച്ചുഗൽ, ഫ്രാൻസ് എന്നീ രാജ്യങ്ങളിൽ മണിക്കൂറുകളോളം വൈദ്യുതി തടസ്സപ്പെട്ടത് വൻ ഗതാഗതക്കുരുക്കിനും വിമാന സർവീസുകൾ ഉൾപ്പെടെയുള്ളവ തടസ്സപ്പെടുന്നതിനും കാരണമായതായി രാജ്യാന്തര മാധ്യമങ്ങൾ റിപ്പോർട്ട് ചെയ്തു.
സംഭവത്തെ തുടർന്ന് സ്പെയിൻ, പോർച്ചുഗീസ് സർക്കാരുകൾ അടിയന്തര യോഗം ചേർന്നു. പോർച്ചുഗലിൽ വൈദ്യുതി വിതരണം സാധാരണ നിലയിലെത്തിക്കാൻ ഒരാഴ്ചയെങ്കിലും എടുക്കുമെന്ന് വൈദ്യുതി വിതരണ ശൃംഖലയായ റെൻ പറഞ്ഞു.
മൊബൈൽ ഫോൺ സേവനങ്ങളും തടസ്സപ്പെട്ടു. വൈദ്യുതി ബന്ധം പുനഃസ്ഥാപിക്കാൻ പ്രാദേശിക കമ്പനികളുമായി ചേർന്ന് ശ്രമിച്ചു വരുകയാണെന്ന് സ്പെയിൻ വൈദ്യുതി വിതരണ ഓപ്പറേറ്ററായ റെഡ് ഇലക്ട്രിക്ക പറഞ്ഞു.
ട്രാഫിക് ലൈറ്റുകൾ തകരാറിലായതോടെ മഡ്രിഡ് നഗരത്തിൽ വൻ ഗതാഗത കുരുക്കുണ്ടായെന്നാണ് റിപ്പോർട്ട്. ഓഫിസുകളിൽ വൈദ്യുതി നിലച്ചതോടെ ജീവനക്കാർ നിരത്തിലിറങ്ങി.
സ്ഥലത്ത് കനത്ത പൊലീസ് കാവലേർപ്പെടുത്തിയിട്ടുണ്ട്. പോർച്ചുഗലിൽ ട്രെയിൻ ഗതാഗതം തടസ്സപ്പെട്ടു.
ഒട്ടേറെപ്പേർ മെട്രോകളിൽ കുടുങ്ങി.
അതേസമയം, വൈദ്യുതി തടസ്സത്തിന്റെ കാരണം അറിവായിട്ടില്ല.
തെക്കുപടിഞ്ഞാറൻ ഫ്രാൻസിലെ അലാറിക് മലനിരകളിലെ ഹൈ വോൾട്ടേജ് പവർ കേബിളിന് തീപിടിച്ചതാണ് പ്രതിസന്ധിക്ക് കാരണമെന്ന് സ്ഥിരീകരിക്കാത്ത റിപ്പോർട്ടുകളുണ്ട്.
…
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]