
കൊച്ചി: മോഹൻലാല്‍ നായകനായി വന്നതാണ് തുടരും. തരുണ്‍ മൂര്‍ത്തിയാണ് സംവിധാനം നിര്‍വഹിച്ചിരിക്കുന്നക്കുന്നത്. നടനെന്ന നിലയിലും താരം എന്ന നിലയിലും മോഹൻലാലിന്റെ തിരിച്ചുവരവാണ് ചിത്രം എന്നും, ഞെട്ടിക്കുന്ന സംവിധാനവും തിരക്കഥയുമാണ് ചിത്രത്തിന്റേത് എന്നുമാണ് റിവ്യൂകള്‍ പ്രവഹിക്കുന്നത്. ബുക്കിംഗ് സൈറ്റുകളെ ഞെട്ടിക്കുന്ന ബുക്കിംഗാണ് ചിത്രത്തിന്റെ ആദ്യ വാരാന്ത്യത്തില്‍ ഉണ്ടായത്.
ഇപ്പോള്‍ ചിത്രത്തിന്റെ ഔദ്യോഗിക ആഗോള ഗ്രോസ് പുറത്തുവിട്ടിരിക്കുകയാണ് ചിത്രത്തിന്റെ വിതരണക്കാരായ ആശീര്‍വാദ് സിനിമാസ്. വെറും മൂന്ന് ദിവസത്തില്‍ ചിത്രം 69 കോടിയാണ് ആഗോള ബോക്സോഫീസില്‍ നേടിയിരിക്കുന്നത് എന്നാണ് നിര്‍മ്മാതാക്കള്‍ തന്നെ ഔദ്യോഗികമായി പുറത്തുവിട്ടിരിക്കുന്നത്.
കെ ആര് സുനിലിനൊപ്പം തരുണുമാണ് തിരക്കഥ ഒരുക്കിയിരിക്കുന്നത്. ഷണ്മുഖൻ എന്ന കഥാപാത്രമായിട്ടാണ് ചിത്രത്തില്‍ മോഹൻലാല്‍ വേഷമിട്ടിരിക്കുന്നത്. ഒരു ടാക്സി ഡ്രൈവര്‍ കഥാപാത്രമാണ് ചിത്രത്തില്‍ മോഹൻലാലിന്റേത്. ലളിത എന്ന വീട്ടമ്മയായി നായികാ കഥാപാത്രമായി ശോഭന എത്തിയിരിക്കുമ്പോള്‍ ഫര്ഹാൻ ഫാസില്‍, മണിയൻപിള്ള രാജു, ബിനു പപ്പു, ഇര്‍ഷാദ് അലി, ആര്‍ഷ കൃഷ്ണ പ്രഭ, പ്രകാശ് വര്‍മ, അരവിന്ദ് എന്നിവരും കഥാപാത്രങ്ങളായി ഉണ്ട്.
ഷാജി കുമാര്‍ ആണ് ഛായാഗ്രഹണം. എഡിറ്റിംഗ് നിഷാദ് യൂസുഫ്, ഷെഫീഖ് വി ബി, സംഗീതം ജേക്സ് ബിജോയ്, എക്സിക്യൂട്ടീവ് പ്രൊഡ്യൂസര്‍ അവന്തിക രഞ്ജിത്ത്, ശബ്ദ സംവിധാനം വിഷ്ണു ഗോവിന്ദ്, കലാസംവിധാനം ഗോകുല്‍ ദാസ്. കെ ആര് സുനിലിന്റെ കഥയ്ക്ക് തരുണ്‍ മൂര്‍ത്തിയും കെ ആര് സുനിലും ചേര്‍ന്നാണ് തിരക്കഥ ഒരുക്കിയിരിക്കുന്നത്.
എല്ലാ തലമുറയില്‍ പെട്ട പ്രേക്ഷകരില്‍ നിന്നും ചിത്രത്തിന് പോസിറ്റീവ് അഭിപ്രായമാണ് ലഭിക്കുന്നത്. ചിത്രത്തിന്റെ ലൈഫ് ടൈം ഗ്രോസ് എത്ര വരുമെന്നത് നിലവില്‍ പ്രവചിക്കാന്‍ സാധിക്കാത്ത സാഹചര്യമാണ്.
രജപുത്ര വിഷ്വല്‍ മീഡിയയുടെ ബാനറില്‍ എം രഞ്ജിത്ത് നിര്‍മ്മിച്ച ചിത്രം വെള്ളിയാഴ്ചയാണ് തിയറ്ററുകളില്‍ എത്തിയത്. ആദ്യ പ്രദര്‍ശനങ്ങള്‍ക്കിപ്പുറം എല്ലാ വിഭാഗം പ്രേക്ഷകരില്‍ നിന്നും ഒരുപോലെ പോസിറ്റീവ് അഭിപ്രായങ്ങള്‍ നേടിയ ചിത്രം ബോക്സ് ഓഫീസില്‍ വച്ചടി വച്ചടി കയറി പോകുന്ന കാഴ്ചയാണ്.
അതേ സമയം അതേസമയം റിലീസ് സിനിമകള്‍ക്ക് കളക്ഷന്‍ ഏറ്റവും കുറയുന്ന തിങ്കളാഴ്ചയും വാരാന്ത്യത്തിലേതിന് സമാനമായ ബുക്കിംഗ് ആണ് ചിത്രത്തിന് ലഭിക്കുന്നത് എന്നതില്‍ നിന്ന് ചിത്രം നേടിയിരിക്കുന്ന ജനപ്രീതി വ്യക്തമാവുകയാണ്.
ബോക്സ് ഓഫീസില്‍ ഞെട്ടിച്ച് തുടരും, കേരളത്തില്‍ നേടിയത്
‘വാട്ട് എ മാസ്റ്റര്‍പീസ്’; ‘തുടരും’ കണ്ട സനുഷ പറയുന്നു
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]