
‘ബോംബ് സ്ഫോടനം പൊലീസ് മാലപ്പടക്കമാക്കി; എസിപിക്ക് എന്നോട് കാലങ്ങളായി പ്രത്യേക സ്നേഹം’
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]
തൃശൂർ ∙ തന്റെ വീടിനു മുന്നിൽ നടന്ന ബോംബ് സ്ഫോടനം പൊലീസ് മാലപ്പടക്കമാക്കി മാറ്റിയെന്ന് ബിജെപി നേതാവ് . അയൽവാസികൾ പറഞ്ഞതിന്റെ അടിസ്ഥാനത്തിലാണ് പൊട്ടിത്തെറിയുടെ വിവരം പൊലീസിനെ അറിയിച്ചത്. ബോംബ് പൊട്ടിയെന്ന് കാണിച്ച് താൻ കേസ് കൊടുത്തിട്ടുണ്ട്. കേസ് അവസാനിപ്പിച്ചതായി പൊലീസ് തനിക്ക് നോട്ടിസ് നൽകുകയോ അറിയിക്കുകയോ ചെയ്തിട്ടില്ല. തൃശൂർ എസിപി കേസ് അന്വേഷിച്ചാൽ മാലപ്പടക്കം പോലും ആവില്ല. എസിപിക്ക് തന്നോട് കാലങ്ങളായി പ്രത്യേക സ്നേഹമുണ്ടെന്നും ശോഭാ സുരേന്ദ്രൻ പരിഹസിച്ചു.
‘‘പൊട്ടിയത് മാലപ്പടക്കമല്ല. എന്നെ അപായപ്പെടുത്താൻ സംഘം ബൈക്കിൽ എത്തിയത് തന്നെയാണ്. വർഷങ്ങളായി ആഘോഷങ്ങളിൽ ഒരു പടക്കം പോലും എന്റെ വീടിനു മുന്നിൽ പൊട്ടിയിട്ടില്ല. മാലപ്പടക്കം ആയിരുന്നെങ്കിൽ അപ്പുറത്തുള്ള ആലിനു സമീപത്ത് പൊട്ടിക്കാമായിരുന്നു. അയൽക്കാർ പറഞ്ഞിട്ടാണ് പൊലീസിനെ വിവരം അറിയിച്ചത്. എന്നാൽ പൊലീസിന്റെ ഭാഗത്തുനിന്നും ഗൂഢാലോചന നടന്നു’’ – ശോഭാ സുരേന്ദ്രൻ പറഞ്ഞു.
അതേസമയം, അലക്ഷ്യമായി പടക്കം പൊട്ടിച്ചതിനു പിടിയിലായ യുവാക്കൾക്കെതിരെ കേസെടുത്ത ശേഷം പൊലീസ് വിട്ടയച്ചു. പൊട്ടിയത് പടക്കമാണെന്നും നാട്ടുകാരായ മൂന്നു യുവാക്കളാണ് ശോഭാ സുരേന്ദ്രന്റെ വീടിനു മുന്നിൽ പടക്കം പൊട്ടിച്ചതെന്നുമാണ് പൊലീസ് പറയുന്നത്. ഈസ്റ്ററിന് വാങ്ങിയ പടക്കമാണ് പൊട്ടിച്ചതെന്നാണ് യുവാക്കൾ പൊലീസിനോട് പറഞ്ഞു.