
ഒരു മോഹന്‍ലാല്‍ ചിത്രത്തിന് പോസിറ്റീവ് റിപ്പോര്‍ട്ട് വന്നാല്‍ ബോക്സ് ഓഫീസില്‍ എന്താണ് സംഭവിക്കുകയെന്ന് മോളിവുഡ് മുന്‍പ് പലവട്ടം കണ്ടറിഞ്ഞതാണ്. മലയാളത്തില്‍ ആദ്യമായി കോടി ക്ലബ്ബുകളില്‍ പലതും തുടങ്ങിവച്ചതും മോഹന്‍ലാല്‍ തന്നെ. ഇപ്പോഴിതാ ബോക്സ് ഓഫീസില്‍ അത്ഭുതം പ്രവര്‍ത്തിക്കുന്ന മറ്റൊരു മോഹന്‍ലാല്‍ ചിത്രം കൂടി എത്തിയിരിക്കുകയാണ്. തരുണ്‍ മൂര്‍ത്തിയുടെ സംവിധാനത്തില്‍ മോഹന്‍ലാല്‍ നായകനായ തുടരും എന്ന ചിത്രമാണ് അത്. രജപുത്ര വിഷ്വല്‍ മീഡിയയുടെ ബാനറില്‍ എം രഞ്ജിത്ത് നിര്‍മ്മിച്ച ചിത്രം വെള്ളിയാഴ്ചയാണ് തിയറ്ററുകളില്‍ എത്തിയത്. ആദ്യ പ്രദര്‍ശനങ്ങള്‍ക്കിപ്പുറം എല്ലാ വിഭാഗം പ്രേക്ഷകരില്‍ നിന്നും ഒരുപോലെ പോസിറ്റീവ് അഭിപ്രായങ്ങള്‍ നേടിയ ചിത്രം ബോക്സ് ഓഫീസില്‍ വച്ചടി വച്ചടി കയറി പോകുന്ന കാഴ്ചയാണ്. ഇപ്പോഴിതാ ഞായറാഴ്ചത്തെ കളക്ഷന്‍ കണക്കുകള്‍ സംബന്ധിച്ച ആദ്യ റിപ്പോര്‍ട്ടുകളും പുറത്തെത്തിയിട്ടുണ്ട്.
ആഗോള ബോക്സ് ഓഫീസില്‍ നിന്ന് ആദ്യ ദിനം 17.18 കോടി നേടിയ ചിത്രമാണിത്. ഇതില്‍ കേരളത്തില്‍ നിന്ന് 5 കോടി മാത്രമേ ഉണ്ടായിരുന്നുള്ളൂ എന്നതാണ് ഏറ്റവും കൗതുകം. റെസ്റ്റ് ഓഫ് ഇന്ത്യ ഒരു കോടിയും ബാക്കി കളക്ഷന്‍ വിദേശ മാര്‍ക്കറ്റുകളില്‍ നിന്നും. എമ്പുരാനില്‍ നിന്ന് വ്യത്യസ്തമായ പ്രൊമോഷണല്‍ ട്രാക്ക് പിടിച്ച അണിയറക്കാര്‍ സൂക്ഷിച്ച് മാത്രമേ ചിത്രത്തെക്കുറിച്ചുള്ള വിവരങ്ങള്‍ പുറത്തുവിട്ടിരുന്നുള്ളൂ. മോഹന്‍ലാല്‍ അടക്കമുള്ള താരങ്ങളൊന്നും അഭിമുഖങ്ങളില്‍ പങ്കെടുത്തിരുന്നുമില്ല. എന്നാല്‍ ആദ്യ ദിന അഭിപ്രായങ്ങള്‍ പോസിറ്റീവ് ആയതോടെ മോളിവുഡ് സാക്ഷ്യം വഹിച്ചുകൊണ്ടിരിക്കുന്നത് മറ്റൊരു ബോക്സ് ഓഫീസ് അത്ഭുതത്തിനാണ്. ആഗോള ബോക്സ് ഓഫീസില്‍ നിന്ന് ആദ്യ ദിനം 17.18 കോടി നേടിയ ചിത്രം രണ്ടാം ദിനം 25.22 കോടിയാണ് നേടിയത്.
ഞായറാഴ്ചയും ആ നേട്ടം തുടര്‍ന്നു. ഞായറാഴ്ച കേരളത്തില്‍ നിന്ന് വലിയ നേട്ടമാണ് ചിത്രം ഉണ്ടാക്കിയത്. കേരളത്തിലെ തിയറ്ററുകളില്‍ 95 ശതമാനത്തിനടുത്ത് ഒക്കുപ്പന്‍സി ഇന്നലെ ഉണ്ടായിരുന്നു എന്നാണ് റിപ്പോര്‍ട്ടുകള്‍. വളരെ അപൂര്‍വ്വമായി സംഭവിക്കുന്ന കാര്യമാണ് ഇത്. ആഗോള ബോക്സ് ഓഫീസില്‍ നിന്ന് ചിത്രം ഞായറാഴ്ച നേടിയിരിക്കുന്നത് ആദ്യ കണക്കുകള്‍ പ്രകാരം 24.6 കോടിയാണ്. അതായത് മൂന്ന് ദിവസത്തെ വാരാന്ത്യം ചേര്‍ത്ത് ചിത്രത്തിന്റെ കളക്ഷന്‍ 67 കോടിയാണ്. ഞായറാഴ്ചത്തെ അപ്ഡേറ്റഡ് കണക്കുകള്‍ വരുന്നതോടെ ഇത് 70 കോടിയില്‍ എത്തിയാലും അത്ഭുതപ്പെടാനില്ല. അതേസമയം റിലീസ് സിനിമകള്‍ക്ക് കളക്ഷന്‍ ഏറ്റവും കുറയുന്ന തിങ്കളാഴ്ചയും വാരാന്ത്യത്തിലേതിന് സമാനമായ ബുക്കിംഗ് ആണ് ചിത്രത്തിന് ലഭിക്കുന്നത് എന്നതില്‍ നിന്ന് ചിത്രം നേടിയിരിക്കുന്ന ജനപ്രീതി വ്യക്തമാവുകയാണ്.
: ‘മഹല്‍’ മെയ് 1 ന് തിയറ്ററുകളില്‍; ടീസര്‍ എത്തി
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]