
തിരുവനന്തപുരം: ആഗോള ഭീകരവാദത്തിനെതിരെ വിവിധ ക്രൈസ്തവ സഭകളുടെ കൂട്ടായ്മയായ ആക്ട്സ് സംസ്ഥാനത്തെ വിവിധ കേന്ദ്രങ്ങളിൽ ലോകസമാധാനത്തിനായി പ്രാർത്ഥനാ സംഗമം നടത്തി. സംസ്ഥാനതല പരിപാടി തിരുവനന്തപുരത്തെ ബിലീവേഴ്സ് ഈസ്റ്റേൺ ചർച്ച് ആസ്ഥാനത്ത് നടന്നു. ശാന്തിഗിരി ആശ്രമം ജനറൽ സെക്രട്ടറി സ്വാമി ഗുരുരത്നം ജ്ഞാനതപസ്വി സമാധാന ദീപനാളം തെളിയിച്ച് ഉദ്ഘാടനം ചെയ്തു. പാളയം ഇമാം ഡോ. വി.പി. സുഹൈബ് മൗലവി, ബിഷപ്പ് മാത്യൂസ് മോർ സിൽവാനിയോസ്, ആക്ട്സ് പ്രസിഡന്റ് ബിഷപ്പ് ഡോ. ഉമ്മൻ ജോർജ്, ജനറൽ സെക്രട്ടറി ജോർജ് സെബാസ്റ്റ്യൻ, പാസ്റ്റർ അഭിലാഷ് എബ്രാഹം, സാജൻ വേളൂർ, പ്രമീള, പി. സുധീപ് , ഫാദർ ജോസ് കരിക്കം, സുരേഷ് ബൽരാജ് തുടങ്ങിയവർ പങ്കെടുത്തു.
രാജ്യത്തിൻ്റെ സുരക്ഷക്കും പുരോഗതിക്കും ഭീഷണി ഉയർത്തുന്ന രാജ്യത്തിനകത്തും പുറത്തുമുള്ള തിന്മയുടെ ശക്തികൾക്കെതിരെ സമൂഹം ഒറ്റക്കെട്ടായി അണിനിരക്കണമെന്ന് ഉദ്ഘാടന പ്രസംഗത്തിൽ സ്വാമി ഗുരുരത്നം ജ്ഞാനതപസ്വി പറഞ്ഞു. ഫ്രാൻസിസ് മാർപ്പാപ്പക്കും കാശ്മീർ ഭീകരാക്രമണത്തിൽ മരണമടഞ്ഞ സഹോദരങ്ങൾക്കും ആദരാജ്ഞലികൾ അർപ്പിച്ചു കൊണ്ടാണ് ചടങ്ങ് ആരംഭിച്ചത് . ദേശഭക്തിഗാനങ്ങളും ആലപിച്ചു.
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]