
ദില്ലി: പ്രവാസികൾക്കായി ഒരു വർഷം വാലിഡിറ്റിയുള്ള റോമിംഗ് പ്ലാനുമായി എയർടെൽ. വിദേശങ്ങളിലുള്ള ഇന്ത്യക്കാർക്ക് റീ ചാർജ്ജ് ചെയ്യാനാവാത്തത് മൂലം കണക്ഷൻ നഷ്ടമാകുന്നതടക്കമുള്ള പരാതിക്ക് പരിഹാരവുമായി എയർടെൽ. ഇന്റർനാഷണൽ റോമിംഗ് പോർട്ട്ഫോളിയോയിൽ പ്രധാന അപ്ഗ്രേഡാണ് എയർടെൽ പ്രഖ്യാപിച്ചിട്ടുള്ളത്. പുതിയൊരു അന്താരാഷ്ട്ര റോമിംഗ് പ്ലാൻ ആണ് എയർടെൽ അവതരിപ്പിച്ചത്. ലളിതവും താങ്ങാനാവുന്നതും തടസരഹിതവുമായ റോമിംഗ് അനുഭവം വാഗ്ദാനം ചെയ്യുന്നതിനായി ഇന്ത്യയിലെ ആദ്യത്തെ അൺലിമിറ്റഡ് ഐആർ പ്ലാനുകളാണ് കമ്പനി അവതരിപ്പിച്ചത്.
ഈ പുതിയ എയർടെൽ റീചാർജ് പ്ലാനിൽ 189 രാജ്യങ്ങളിലെ കണക്റ്റിവിറ്റി ലഭിക്കും. അതിനാൽ വ്യത്യസ്ത റീചാർജ് പാക്കുകളെക്കുറിച്ചോ റോമിംഗ് സോണുകളെക്കുറിച്ചോ വിഷമിക്കേണ്ടതില്ല. ഈ പ്ലാനിൽ പരിധിയില്ലാത്ത ഡാറ്റയും ലഭ്യമാണ്. കൂടാതെ ഓട്ടോമാറ്റിക് ആക്ടിവേഷൻ, ഇൻ-ഫ്ലൈറ്റ് കണക്റ്റിവിറ്റി തുടങ്ങിയ സവിശേഷതകളും ഇതിൽ ലഭ്യമാണ്. ഈ പ്ലാനിൽ ഓട്ടോ-റിന്യൂവൽ ഓപ്ഷനും ഉൾപ്പെടുന്നുണ്ടെന്ന് കമ്പനി വിശദമാക്കുന്നത്. എൻആർഐകൾക്കും സ്ഥിരമായി യാത്ര ചെയ്യുന്നവർക്കും ഒരുപോലെ പ്രയോജനപ്പെടുന്നതാണ് ഈ പ്ലാൻ എന്നാണ് എയർടെൽ അവകാശപ്പെടുന്നത്.
4,000 രൂപ വിലയുള്ള ഈ പ്രത്യേക അന്താരാഷ്ട്ര റോമിംഗ് പ്ലാനിന് ഒരു വർഷത്തെ വാലിഡിറ്റിയുണ്ട്. ഈ പ്ലാൻ പ്രകാരം ഉപയോക്താക്കൾക്ക് 5 ജിബി അന്താരാഷ്ട്ര റോമിംഗ് ഡാറ്റയും വിദേശത്ത് ഉപയോഗിക്കുന്നതിന് 100 വോയ്സ് മിനിറ്റുകളും ലഭിക്കും. ഇന്ത്യയിൽ, ഉപഭോക്താക്കൾക്ക് ഒരേ നമ്പർ ഉപയോഗിച്ച് അൺലിമിറ്റഡ് കോളിംഗ് ആനുകൂല്യങ്ങൾക്കൊപ്പം പ്രതിദിനം 1.5 ജിബി ഡാറ്റയും ആസ്വദിക്കാൻ കഴിയും. ഇത് പ്രത്യേക റീചാർജുകളുടെ ആവശ്യകത ഇല്ലാതാക്കുന്നു.
എയർടെല്ലിന്റെ ഈ പുതിയ റീചാർജ് പ്ലാനിൽ വിമാനത്തിനുള്ളിൽ കണക്റ്റിവിറ്റി, വിവിധ രാജ്യങ്ങളിൽ ലാൻഡ് ചെയ്യുമ്പോൾ സേവനങ്ങൾ ഓട്ടോമാറ്റിക്കായി ആക്ടിവേറ്റ് ചെയ്യൽ, 24×7 കസ്റ്റമർ സപ്പോർട്ട് എന്നിവ ഉൾപ്പെടുന്നു. ഈ പ്ലാൻ ഉപയോഗിച്ച്, ഉപയോക്താക്കൾക്ക് സോണുകളോ പായ്ക്കുകളോ തിരഞ്ഞെടുക്കേണ്ടതില്ല, ഈ ഒരൊറ്റ പ്ലാൻ എല്ലാം ഉൾക്കൊള്ളുന്നു. എയർടെൽ താങ്ക്സ് ആപ്പ് ഉപയോഗിച്ച് ഉപഭോക്താക്കൾക്ക് അവരുടെ ഉപയോഗം നിയന്ത്രിക്കാനും ബില്ലിംഗ് പരിശോധിക്കാനും അധിക ഡാറ്റയും മിനിറ്റുകളും ചേർക്കാനും കഴിയും. റീചാർജ് ചെയ്യുന്നതിന്, ഉപഭോക്താക്കൾക്ക് എയർടെൽ താങ്ക്സ് ആപ്പ് അല്ലെങ്കിൽ പേടിഎം, ജിപേ തുടങ്ങിയ മറ്റ് പ്ലാറ്റ്ഫോമുകൾ ഉപയോഗിക്കാം.
ഈ പുതിയ അന്താരാഷ്ട്ര റോമിംഗ് പ്ലാനുകളിലൂടെ, ഇന്ത്യൻ യാത്രക്കാർക്കും എൻആർഐകൾക്കും തടസരഹിതമായ ആഗോള കണക്റ്റിവിറ്റി എയർടെൽ ഉറപ്പാക്കുന്നു. എയർടെൽ താങ്ക്സ് ആപ്പിലൂടെ സമാനതകളില്ലാത്ത സൗകര്യം, താങ്ങാനാവുന്ന വില, തടസമില്ലാത്ത നിയന്ത്രണം എന്നിവ വാഗ്ദാനം ചെയ്യുന്നതിലൂടെ, കമ്പനി ടെലികോം വ്യവസായത്തിൽ ഒരു പുതിയ മാനദണ്ഡം സ്ഥാപിക്കുകയാണ്. നിങ്ങൾ ബിസിനസിനോ, വിനോദത്തിനോ, വിദേശത്ത് ദീർഘകാല താമസത്തിനോ യാത്ര ചെയ്യുകയാണെങ്കിലും ഏറ്റവും പുതിയ ഐആർ പ്ലാനുകൾ ഇപ്പോൾ മുമ്പത്തേക്കാൾ ലളിതവും മികച്ചതും താങ്ങാനാവുന്നതുമാണെന്ന് ഉറപ്പാക്കുന്നുവെന്നും കമ്പനി വിശദമാക്കുന്നത്.
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]