
ഉണ്ണി മുകുന്ദൻ നായകനാകുന്ന പുതിയ ചിത്രമാണ് മാര്‍കോ. ചിത്രത്തിന്റെ പൂജ മെയ് മൂന്നിനായിരിക്കും. സംവിധാനം നിര്‍വഹിക്കുന്നത് ഹനീഫ് അദേനിയാണ്. സംഗീതം രവി ബസ്രുറും നിര്‍വഹിക്കുന്ന ചിത്രം പ്രേക്ഷകര്‍ ആകാംക്ഷയോടെ കാത്തിരിക്കുന്ന ഒന്നാണ്.
ഉണ്ണി മുകുന്ദൻ നായകനായവയില്‍ ഒടുവില്‍ ചിത്രം പ്രദര്‍ശനത്തിന് എത്തിയത് ജയ് ഗണേഷാണ്. കേരള ബോക്സ് ഓഫീസില്‍ വൻ കളക്ഷൻ നേടാൻ ജയ് ഗണേഷിന് സാധിച്ചിട്ടില്ല എന്നാണ് റിപ്പോര്‍ട്ട്. കുട്ടികളടക്കമുള്ള പ്രേക്ഷകരെ മുന്നില്‍ക്കണ്ടാണ് ചിത്രം പ്രദര്‍ശനത്തിനെത്തിച്ചിരുന്നത്. ത്രില്ലര്‍ സ്വഭാവം നിലനിര്‍ത്തുന്ന ഒരു ചിത്രവുമാണ് ജയ് ഗണേഷ്. ഒരു സാമൂഹ്യ സന്ദേശവുമുണ്ട് ചിത്രത്തില്‍. ഇതുവരെ കണ്ടിട്ടില്ലാത്ത ഉണ്ണി മുകുന്ദനാണ് ചിത്രത്തില്‍ ഉള്ളത് എന്നുമാണ് ജയ് ഗണേഷ് കണ്ടവരുടെ അഭിപ്രായങ്ങള്‍. ഉണ്ണി മുകുന്ദന്റെ മികച്ച പ്രകടനമാണ് ചിത്രത്തിന്റെ ആകര്‍ഷണവും.
സംവിധാനം രഞ്ജിത് ശങ്കറാണ് നിര്‍വഹിച്ചിരിക്കുന്നത്. മഹിമാ നമ്പ്യാര്‍ ഉണ്ണി മുകുന്ദൻ ചിത്രത്തില്‍ നായികയായി വേഷമിട്ടിരിക്കുന്നത്. ഛായാഗ്രാഹണം ചന്ദ്രു ശെല്‍വരാജ് നിര്‍വഹിക്കുന്നു. തിരക്കഥ എഴുതിയിരിക്കുന്നതും രഞ്ജിത് ശങ്കറാണ്.
ജോമോളും ഒരു പ്രധാന കഥാപാത്രമാകുന്ന ചിത്രമായ ജയ് ഗണേഷ് ഉണ്ണി മുകുന്ദനും സംവിധായകൻ രഞ്ജിത് ശങ്കറും ഉണ്ണി മുകുന്ദൻ ഫിലിംസ്, ഡ്രീംസ് എൻ ബിയോണ്ട് എന്നീ ബാനറുകളില്‍ നിര്‍മിക്കുന്നു. നടൻ അശോകനും നിര്‍ണായകമായ ഒരു കഥാപാത്രമായപ്പോള്‍ നന്ദു, ശ്രീകാന്ത് കെ വിജയനും ചിത്രത്തില്‍ ബെൻസില്‍ മാത്യുസും വേഷമിട്ടിരിക്കുന്നു. ഉണ്ണി മുകുന്ദന്റെ ജയ് ഗണേഷിന്റെ സംഗീതം ശങ്കര്‍ ശര്‍മ നിര്‍വഹിക്കുമ്പോള്‍ ബി കെ ഹരിനാരായണനും മനു മഞ്ജിത്തും വാണി മോഹനും വരികള്‍ എഴുതിയിരിക്കുന്നു. ജയ് ഗണേഷ് ഒരു സൂപ്പര്‍ഹീറോ ചിത്രമായിട്ടാണ് സ്വീകരിക്കപ്പെടുന്നത്.
Last Updated Apr 28, 2024, 5:19 PM IST
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]