

First Published Apr 27, 2024, 5:43 PM IST
ദില്ലി: ഐപിഎല്ലില്‍ ഡല്‍ഹി കാപിറ്റല്‍സിനെതിരെ മുംബൈ ഇന്ത്യന്‍സിന് 258 റണ്‍സിന്റെ കൂറ്റന്‍ വിജയലക്ഷ്യം. ദില്ലി, അരുണ്‍ ജെയ്റ്റ്ലി സ്റ്റേഡിയത്തില്‍ ടോസ് നഷ്ടപ്പെട്ട് ബാറ്റിംഗിനെത്തിയ ഡല്‍ഹിക്ക് ജേക്ക് ഫ്രേസര്‍-മക്ഗുര്‍ക്കിന്റെ (27 പന്തില്‍ 84) അതിവേഗ ഇന്നിംഗ്സാണ് തുണയായത്. ട്രിസ്റ്റണ്‍ സ്റ്റബ്സ് പുറത്താവാതെ 25 പന്തില്‍ 48 റണ്‍സ് അടിച്ചെടുത്തു. 19 പന്തുകള്‍ നേരിട്ട ഡല്‍ഹി ക്യാപ്റ്റന്‍ റിഷഭ് പന്ത് 29 റണ്‍സാണ് നേടിയത്.
ഗംഭീര തുടക്കമാണ് ഫ്രേസര്‍ – അഭിഷേഖ് പോറല്‍ (27 പന്തില്‍ 36) സഖ്യം ഡല്‍ഹിക്ക് നല്‍കിയത്. ഇരുവരും ഒന്നാം വിക്കറ്റില്‍ 114 റണ്‍സ് ചേര്‍ത്തു. എട്ടാം ഓവറിലെ മൂന്നാം പന്തിലാണ് കൂട്ടുകെട്ട് പൊളിയുന്നത്. ഫ്രേസറെ, പിയൂഷ് ചൗള പുറത്താക്കി. ആറ്് സിക്സും 11 ഫോറും ഉള്‍പ്പെടുന്നതായിരുന്നു ഫ്രേസറുടെ ഇന്നിംഗ്സ്. മൂന്നാമതായി ക്രീസിലെത്തിയത് ഷായ് ഹോപ്. എന്നാല്‍ പത്താം ഓവറില്‍ പോറലും മടങ്ങി. ഹോപ്പിനോട ക്രീസിലൊന്നിച്ച പന്ത് 43 റണ്‍സാണ് ടോട്ടലിനൊപ്പം ചേര്‍ത്തത്. അഞ്ച് സിക്സുകള്‍ നേടിയ ലൂക്ക് വുഡ് മടക്കി.
തുടര്‍ന്നെത്തിയ സ്റ്റബ്സ്, പന്തിനൊപ്പം ചേര്‍ന്ന് 55 റണ്‍സും കൂട്ടിചേര്‍ത്തു. രണ്ട് വീതം സിക്സും ഫോറും നേടിയ പന്തിനെ ബുമ്ര പുറത്താക്കി. അക്സര്‍ പട്ടേല്‍, സ്റ്റബ്സിനൊപ്പം പുറത്താവാതെ നിന്നു. സ്റ്റബ്സിന്റെ ഇന്നിംഗ്സില്‍ രണ്ട് സിക്സും ആറ് ഫോറുമുണ്ടായിരുന്നു. ലൂക്ക് വുഡ് നാല് ഓവറില്‍ 68 റണ്‍സാണ് വിട്ടുകൊടുത്തത്.
മുംബൈ ഇന്ത്യന്‍സ്: രോഹിത് ശര്‍മ, ഇഷാന് കിഷന് (വിക്കറ്റ് കീപ്പര്‍), തിലക് വര്‍മ, നെഹാല്‍ വധേര, ഹാര്‍ദിക് പാണ്ഡ്യ (ക്യാപ്റ്റന്‍), ടിം ഡേവിഡ്, മുഹമ്മദ് നബി, പിയൂഷ് ചൗള, ലൂക്ക് വുഡ്, ജസ്പ്രീത് ബുംറ, നുവാന്‍ തുഷാര.
ഡല്‍ഹി കാപിറ്റല്‍സ്: ജേക്ക് ഫ്രേസര്‍-മക്ഗുര്‍ക്ക്, കുമാര്‍ കുഷാഗ്ര, ഷായ് ഹോപ്പ്, ഋഷഭ് പന്ത് (ക്യാപ്റ്റന്‍ / വിക്കറ്റ് കീപ്പര്‍), ട്രിസ്റ്റന്‍ സ്റ്റബ്സ്, അഭിഷേക് പോറെല്‍, അക്സര്‍ പട്ടേല്‍, കുല്‍ദീപ് യാദവ്, ലിസാദ് വില്യംസ്, മുകേഷ് കുമാര്‍, ഖലീല്‍ അഹമ്മദ്.
Last Updated Apr 27, 2024, 5:43 PM IST
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]