
മ്യാൻമറിനെ പിടിച്ചുകുലുക്കി വൻ ഭൂകമ്പം; കെഎസ്ഇബി സർചാർജ് എന്തിന്? – ഇന്നത്തെ പ്രധാന വാർത്തകൾ
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]
മുഖ്യമന്ത്രി പിണറായി വിജയന്റെ മകൾ വീണയുടെ കമ്പനി ഉൾപ്പെട്ട മാസപ്പടി ആരോപണ കേസിൽ വിജിലൻസ് അന്വേഷണം വേണമെന്ന ആവശ്യം തള്ളി ഹൈക്കോടതി, മ്യാൻമറിലും ബാങ്കോക്കിലും ശക്തമായ ഭൂചലനത്തിൽ വ്യാപക നാശം, എംപുരാൻ സിനിമയുമായി ബന്ധപ്പെട്ട വിവാദങ്ങളോട് പ്രതികരിച്ച് ബിജെപി കോർ കമ്മിറ്റി, ആറു സംസ്ഥാനങ്ങളിലെ എട്ടു നിയമസഭാ മണ്ഡലങ്ങളിൽ ഉപതിരഞ്ഞെടുപ്പിനുള്ള തയാറെടുപ്പുകൾ തുടങ്ങി കേന്ദ്ര തിരഞ്ഞെടുപ്പ് കമ്മിഷൻ എന്നിവയായിരുന്നു കഴിഞ്ഞ 24 മണിക്കൂറിൽ ഏറ്റവും കൂടുതൽ ചർച്ചചെയ്യപ്പെട്ട വാർത്തകളിൽ ചിലത്. ലാഭത്തിലായിട്ടും വർധിപ്പിച്ച താരിഫ് നിരക്കിനു പുറമേ ഉപയോക്താക്കളിൽനിന്നു സർചാർജ് കൂടി പിരിക്കുന്ന കെഎസ്ഇബിയുടെ തീരുമാനത്തിന് പിന്നിലെ കാരണങ്ങൾ എന്തെല്ലാമെന്നറിയാനും കൂടുതൽ വായനക്കാർ മനോരമ ഓൺലൈനിലേക്കെത്തി. ഈ വാർത്തകൾ ഒരിക്കൽക്കൂടി വിശദമായി വായിക്കാം…
വിജിലൻസ് അന്വേഷണം വേണമെന്ന ആവശ്യം ഹൈക്കോടതി തള്ളി. മുഖ്യമന്ത്രി ഉൾപ്പെടെ 7 പേർക്കെതിരെ നൽകിയ പരാതി തിരുവനന്തപുരം വിജിലൻസ് കോടതി തള്ളിയതിനെ തുടർന്ന് മാത്യു കുഴൽനാടൻ എംഎല്‍എയും, പൊതുപ്രവർത്തകനായ ഗിരീഷ് ബാബുവും നൽകിയ റിവിഷൻ പെറ്റീഷനുകളാണ് ജസ്റ്റിസ് കെ.ബാബു തള്ളിയത്.
ഒട്ടേറെ കെട്ടിടങ്ങളും ആശുപത്രികളും വീടുകളും തകർന്നതായി രാജ്യാന്തര മാധ്യമങ്ങൾ റിപ്പോർട്ട് ചെയ്യുന്നു. മണ്ടാലെ നഗരത്തിലെ ഒരു പള്ളി തകർന്നു വീണാണ് കൂടുതൽ മരണം സംഭവിച്ചത്. പ്രാർഥന നടക്കുന്നതിനിടെയാണു പള്ളി തകർന്നു വീണത്. ഭൂചലനത്തിന് പിന്നാലെ മ്യാൻമറിൽ അടിയന്തരാവസ്ഥ പ്രഖ്യാപിച്ചു.
ചെയ്ത അംഗങ്ങൾക്ക് വീഴ്ച പറ്റിയതായി കോർ കമ്മിറ്റി യോഗത്തിൽ വിമർശനം. സിനിമയിലെ ചില പരാമർശങ്ങൾ മാറ്റാന്‍ സെൻസർ ബോർഡ് അംഗങ്ങൾ ശ്രദ്ധിക്കണമെന്നായിരുന്നു വിമർശനം. ആർഎസ്എസ് നോമിനേറ്റ് ചെയ്തവർ ബോർഡിലില്ലെന്ന് മുൻ സംസ്ഥാന പ്രസിഡന്റ് കെ.സുരേന്ദ്രന് വിശദീകരിച്ചു.
തുടങ്ങി കേന്ദ്ര തിരഞ്ഞെടുപ്പ് കമ്മിഷൻ. പരാതികൾ പരിഹരിച്ച് അന്തിമ വോട്ടർ പട്ടിക മേയ് 5ന് പ്രസിദ്ധീകരിക്കാൻ മുഖ്യ തിരഞ്ഞെടുപ്പ് ഓഫിസർമാർക്ക് നിർദേശം നൽകി. ഗുജറാത്ത്, ബംഗാൾ, മണിപുർ, കേരളം, പഞ്ചാബ്, ജമ്മു കശ്മീർ സംസ്ഥാനങ്ങളിലാണ് ഉപതിരഞ്ഞെടുപ്പിനുള്ള ഒരുക്കങ്ങൾ ആരംഭിച്ചത്.
പിന്നെയും എന്തിനാണ് വര്‍ധിപ്പിച്ച താരിഫ് നിരക്കിനു പുറമേ ഉപയോക്താക്കളില്‍നിന്നു സര്‍ചാര്‍ജ് കൂടി പിരിക്കുന്നതെന്ന സംശയമാണ് പലർക്കും. കൊടുംചൂടില്‍ വൈദ്യുതി ഉപഭോഗം വര്‍ധിക്കുന്ന സാഹചര്യത്തില്‍ കൂടുതല്‍ നിരക്കു നല്‍കേണ്ടിവരുന്നതിനൊപ്പമാണ് ഏപ്രിലിലും സര്‍ചാര്‍ജ് പിരിക്കാനുള്ള കെഎസ്ഇബിയുടെ തീരുമാനം.